PIB Headquarters

പാലക്കാട് ജില്ലയില്‍ തൊഴിലുറപ്പു പദ്ധതി ജോലികള്‍ പുരോഗമിക്കുന്നു

Posted On: 04 MAY 2020 1:12PM by PIB Thiruvananthpuram

 

 

 

കോവിഡ് ലോക്ക് ഡൗണ്‍ തുടരുമ്പോള്‍ പാലക്കാട് ജില്ലയിലുള്ളവര്ക്ക് ആശ്വാസമായി ദേശീയ തൊഴിലുറപ്പു പദ്ധതിയിലെ ജോലികള്‍ എല്ലാ ബ്ലോക്കുകളിലും പുരോഗമിക്കുന്നു.  ജില്ലയിലെ 13 ബ്ലോക്കുകളിലായി 80 ഗ്രൂപ്പുകളാണ് തൊഴിലുറപ്പു പദ്ധതിയിലെ ജോലികളില്‍ വ്യാപൃതരായിരിക്കുന്നത്ആകെ 7137 പേരാണ്  വിവിധ ജോലികള്ക്കെത്തിയിട്ടുള്ളത്സാമൂഹിക അകലവും  ലോക്ക് ഡൗണുമായി ബന്ധപ്പെട്ട മറ്റു നിയന്ത്രണങ്ങളും കര്ശനമായി പാലിച്ചാണ് പാലക്കാടു ജില്ലയില്‍ ദേശീയ തൊഴിലുറപ്പു പദ്ധതി മുന്നേറുന്നത്കോവിഡ് ലോക്ക് ഡൗണിനെ തുടര്ന്ന് നിര്ത്തി വെച്ചിരുന്ന ജോലികള്‍ ഏപ്രില്‍ 22-നാണ് പുനരാരംഭിച്ചത്ഒരു ജോലിക്ക് പരമാധി 20 പേരെ മാത്രമാണ് നിയോഗിച്ചിരിക്കുന്നത്ഇവര്‍ ജോലി ചെയ്യുമ്പോള്‍ ഒരു സംഘത്തില്‍ അഞ്ചു പേരില്‍ കൂടുതല്‍ പാടില്ല എന്നതടക്കമുള്ള കര്ശന നിര്ദ്ദേശങ്ങളും നല്കിയിട്ടുണ്ട്.



(Release ID: 1620837) Visitor Counter : 88