ധനകാര്യ മന്ത്രാലയം

വ്യവസായങ്ങളുടെ സുഗമമായ നടത്തിപ്പ് സംബന്ധിച്ച  പട്ടികയില്‍ ഇന്ത്യ  79 സ്ഥാനങ്ങള്‍ ഉയര്‍ന്നു

2014- ലെ 142 -ാം  സ്ഥാനത്തു നിന്ന ഇന്ത്യ 2019 ല്‍ 63-ാം സ്ഥാനത്ത്
എത്തിയതായി ലോകബാങ്ക്

കസ്റ്റംസ്  ഇടപാടുകള്‍, വിമാനങ്ങളുടെ പോക്കു വരവ്, തുറമുഖങ്ങളിലെ ചരക്കു കയറ്റല്‍ എന്നിവയ്ക്കുള്ള സമയം ചുരുക്കണം 

കരാറുകള്‍ നടപ്പാക്കുന്നതിന് എടുക്കുന്ന സമയം മെച്ചപ്പെടുത്താന്‍
അവസരമുണ്ടെന്ന് സാമ്പത്തിക സര്‍വ്വെ

Posted On: 31 JAN 2020 1:19PM by PIB Thiruvananthpuram

വ്യവസായങ്ങളുടെ സുഗമമായ നടത്തിപ്പ് സംബന്ധിച്ച ലോക ബാങ്ക് പട്ടികയില്‍ഇന്ത്യ  79 സ്ഥാനങ്ങള്‍ ഉയര്‍ന്നതായി ധനമന്ത്രി അറിയിച്ചു.  2014- ല്‍ 142 -ാം സ്ഥാനത്തു നിന്നിരുന്ന ഇന്ത്യ 2019-ല്‍ 63-ാം സ്ഥാനത്ത് എത്തിയതായി ലോകബാങ്കിനെ ഉദ്ധരിച്ചുകൊണ്ട് അവര്‍ വ്യക്തമാക്കി. പത്തില്‍ ഏഴു മേഖലകളിലും രാജ്യം അഭിവൃദ്ധി അടയാളപ്പെടുത്തി. ചരക്കു സേവന നികുതി,  പാപ്പരത്വ നിയമം തുടങ്ങിയ പരിഷ്‌കാരങ്ങളാണ്  ഉയര്‍ന്ന സ്ഥാനത്ത് എത്തുവാന്‍ ഇന്ത്യയെ തുണച്ചത്. എന്നിരുന്നാലും വ്യവസായങ്ങള്‍ വേഗത്തില്‍ ആരംഭിക്കുക (സ്ഥാനം 136), ആസ്തി രജിസ്‌ട്രേഷന്‍ (സ്ഥാനം 154) നികുതി അടവ് (സ്ഥാനം 115), കരാറുകളുടെ നിര്‍വ്വഹണം (സ്ഥാനം 163) പോലുള്ള മേഖലകളില്‍  നാം ഇപ്പോഴും പിന്നിലാണ്. 
വ്യവസായം തുടങ്ങുന്നതിന് ഇന്ത്യയിലെ നടപടിക്രമങ്ങള്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ 13 -ല്‍ നിന്നു പത്തായി കുറഞ്ഞു.  ഇന്ന് വെറും 18 ദിവസങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ പുതിയ വ്യവസായം ആരംഭിക്കാന്‍ സാധിക്കും.  2009-ല്‍ ഇത് 30 ദിവസമായിരുന്നു. ഇന്ത്യയില്‍ വ്യവസായം ആരംഭിക്കുന്നതിനാവശ്യമായ സമയവും ചെലവും ഗണ്യമായി കുറഞ്ഞെങ്കിലും  ഇനിയും കൂടുതല്‍ ചെയ്യേണ്ടതുണ്ട്. സേവന മേഖലയും  നിയമപരമായ നിരവധി പ്രതിബന്ധങ്ങള്‍ നേരിടുന്നു, പതിവു കാര്യങ്ങളില്‍ പോലും. ലോകത്ത് എവിടെയും യുവാക്കള്‍ക്ക് പ്രധാനപ്പെട്ട തൊഴിലവസര മേഖലയാണ് ബാര്‍ റസ്റ്ററന്റ് വ്യവസായം. അത് ഒരു വ്യാപാരം കൂടിയാണ്. സ്വഭാവികമായി തന്നെ വളരെ വേഗത്തില്‍ പുതിയ വ്യവസായം തുടങ്ങുകയും പഴയത് പൂട്ടുകയും ചെയ്യുന്നു. അതിനു   ഇന്ത്യയില്‍  റസ്റ്ററന്റ് തുറക്കുന്നതിന്  മറ്റ് ഏതു രാജ്യത്തെ അപേക്ഷിച്ചും കൂടുതല്‍ ലൈസന്‍സുകള്‍ ആവശ്യമാണ്  ഒരു സര്‍വ്വെ വെളിപ്പെടുത്തുന്നു.
നിര്‍മ്മാണ അനുമതി
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണ അനുമതി ലഭ്യമാക്കുന്ന നടപടി ക്രമങ്ങളില്‍ ഇന്ത്യ ഗണ്യമായ പുരോഗതി നേടിയിട്ടുണ്ട്. 2014 ല്‍ ഇതിന് 186 ദിനങ്ങളും ഗോഡൗണുകളുടെ 28.2 ശതമാനവും ആവശ്യമായിരുന്നു. 2019 ല്‍ 98 മുതല്‍ 113.5 ദിവസങ്ങളും ഗോഡൗണിന്റെ 2.8 മുതല്‍ 5.4 ശതമാനവും മതി എന്ന സ്ഥിതി വന്നു.
അതിര്‍ത്തി കടന്നുള്ള വ്യാപാരം
രേഖകള്‍, നടപടിക്രമങ്ങള്‍ എന്നിവയുടെ  ഗണ്യമായ ലഘൂകരണം, ഡിജിറ്റല്‍വത്ക്കരണം, വിവിധ ഏജന്‍സികളുടെ ഏകോപനം എന്നിവ വഴി നടപടിക്രമ സംബന്ധമായ കാര്യക്ഷമത ഇല്ലായ്മയെ ഗവണ്‍മെന്റ് പരിഹരിക്കുകയും  പ്രയോജകാനുഭവം ഗണ്യമായി മെച്ചപ്പെടുത്തുകയും ചെയ്തു.
ഇന്ത്യയില്‍ കപ്പലുകള്‍ തുറമുഖങ്ങളില്‍ തങ്ങളുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനെടുക്കുന്ന സമയം കുറഞ്ഞു വരികയാണ്. 2010 -11 ല്‍ ഇത് 4.67 ദിവസമായിരുന്നു. 2018 -19 ല്‍ ഇത് 2.48 ദിവസമായി ചുരുങ്ങി. തുറമുഖങ്ങളുടെ കാര്യക്ഷമത വര്‍ദ്ധന സാധ്യമാണ് എന്നത്രെ ഇത് കാണിക്കുന്നത്. വിനോദ സഞ്ചാരം, നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ വേഗത്തില്‍ വ്യവസായം ആരംഭിക്കല്‍ ലളിതമാക്കി. എന്നാലും നിയമങ്ങള്‍, നടപടിക്രമങ്ങള്‍ എന്നിവ എല്ലാ മേഖലകളിലും നിലനില്ക്കുന്നു. ഒരിക്കല്‍ നടപടി ക്രമം പൂര്‍ത്തിയായാല്‍ അതിന്റെ  ന്യൂനതകള്‍ വല്ലതും ഉണ്ടെങ്കില്‍ അതു കേന്ദ്ര സംസ്ഥാന അല്ലെങ്കില്‍ തദ്ദേശ ഭരണ തലത്തില്‍ ഉചിതമായി നടത്താന്‍ സാധിക്കും.
ഇന്ത്യയില്‍ സേവന ഉത്പാദന വ്യവസായം തുടങ്ങുന്നതിന് ഒരു പറ്റം നിയമങ്ങളെയും,  ചട്ടങ്ങളെയും  അഭിമുഖീകരിക്കേണ്ടതുണ്ട്. ഇതില്‍ പലതും തദ്ദേശീയമായ ആവശ്യങ്ങളാണ്. ഒരു റസ്റ്ററന്റ് തുറക്കാന്‍ പോലീസിന്റെ അനുമതി വേണമെന്നതുപോലെ ക്ലേശകരമാണ്. ഇവയൊക്കെ ഓരോന്നായി ശുദ്ധീകരിച്ച് യുക്തിസഹമാക്കേണ്ടതാണ്. ഇന്ത്യയില്‍ ഒരു കരാര്‍ നടപ്പാക്കുന്നതിന് 1,445 ദിവസങ്ങള്‍ വേണമെന്നിരിക്കെ, ന്യൂസിലാന്റില്‍ വെറും 216 ദിവസം മതി. ചൈനയില്‍ 496 ദിവസവും. ഇന്ത്യയില്‍ നികുതി അടയ്ക്കുന്നതിന് 250 മണിക്കൂര്‍ വേണം. ന്യൂസിലന്റില്‍ ഇതിന് 140 മണിക്കൂറും ചൈനയില്‍ 138 ദിവസവും ഇന്തോനേഷ്യയില്‍ 191 മണിക്കൂറും മതി. മെച്ചപ്പെടുത്തലിന് ഇനിയും സാധ്യതകളുണ്ടെന്ന് ഇവ വ്യക്തമാക്കുന്നു.
ബംഗളൂര്‍ വിമാനത്താവളം വഴിയുള്ള ഇലക്ട്രോണിക് ഉത്പ്പന്നങ്ങളുടെ കയറ്റുമതിയും ഇറക്കുമതിയും സംബന്ധിച്ചു നടത്തിയ ഒരു പഠനം എത്രത്തോളം ലോക നിലവാരമുള്ളതാണ്  ഇന്ത്യയിലെ ചരക്കു നീക്ക പ്രക്രിയ എന്നു വ്യക്തമാക്കുന്നതാണ്. ഇന്ത്യയിലെ തുറമുഖങ്ങള്‍ വഴിയുള്ള ചരക്കു നീക്കത്തിന് കാര്യക്ഷമത തീരെ ഇല്ലെന്നാണ് വാണിജ്യ കയറ്റുമതി സംബന്ധിച്ച പഠനങ്ങള്‍ നിരീക്ഷിച്ചിട്ടുള്ളത്. കയറ്റുമതിക്കുള്ള പ്രക്രിയകളെക്കാള്‍ കാര്യക്ഷമമാണ് ഇറക്കുമതിക്കുള്ളപ്രക്രിയകളെന്നത് വിരോധാഭാസമാണ്. തുറമുഖങ്ങളിലെ കസ്റ്റംസ് ക്ലിയറന്‍സ്, ചരക്ക് കൈകാര്യം ചെയ്യല്‍, തുടങ്ങി മണിക്കൂറുകള്‍ കൊണ്ട് തീര്‍ക്കാവുന്നവയ്ക്കും ദിവസങ്ങള്‍ വേണ്ടി വരുന്നുവെന്നത് ഒരു വസ്തുതയാണ്.
AB/MRD 


(Release ID: 1601416) Visitor Counter : 84


Read this release in: English , Hindi , Bengali