ഊര്‍ജ്ജ മന്ത്രാലയം

വര്‍ഷാന്ത്യ അവലോകനം ഊര്‍ജ്ജമന്ത്രാലയം

Posted On: 14 JAN 2020 12:15PM by PIB Thiruvananthpuram

വര്‍ഷാന്ത്യ അവലോകനം
ഊര്‍ജ്ജമന്ത്രാലയം

ഏകദേശം 2.6 കോടിവീടുകളില്‍വൈദ്യുതിഎത്തിച്ചു
9 ലക്ഷംസ്മാര്‍ട്ട്മീറ്ററുകള്‍സ്ഥാപിച്ചു


ജനങ്ങള്‍ക്ക്അവലംബിക്കാവുന്നതുംതാങ്ങാവുന്നതുമായഊര്‍ജ്ജമാണ്ഏതൊരുരാജ്യത്തിന്റെയുംവികസനത്തിന്റെആണിക്കല്ല്. ഊര്‍ജ്ജഉത്പാദനം, പ്രസരണം, വിതരണംഎന്നിവഉള്‍പ്പെടെഊര്‍ജ്ജമേഖലമൊത്തത്തില്‍ നവീകരിക്കാനുംശാക്തീകരിക്കാനും നിരവധി നടപടികള്‍സ്വീകരിച്ചിട്ടുണ്ട്.  മന്ത്രാലയത്തിന്റെകഴിഞ്ഞ വര്‍ഷത്തെ പ്രധാന നേട്ടങ്ങള്‍ :
2017 സെപ്റ്റംബറില്‍ആരംഭിച്ച സൗഭാഗ്യ പദ്ധതിയുടെ കീഴില്‍ 2.62 കോടിവീടുകള്‍ 2019 മാര്‍ച്ച് 31 വരെവൈദ്യുതീകരിച്ചു. ഇതിനായി 16320 കോടിരൂപ ഗവണ്‍മെന്റ്‌വകയിരുത്തി.
ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണജ്യോതിയോജനയുടെകീഴില്‍ 2018 ഏപ്രില്‍ 28 വരെ 100 ശതമാനം ഗ്രാമങ്ങളുംവൈദ്യുതീകരിച്ചു. ഇതിനായി  നീക്കിവച്ച പദ്ധതിവിഹിതം 75893 കോടിരൂപയാണ്. 32 സംസ്ഥാനങ്ങള്‍ക്കുംകേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി 43486 കോടിരൂപ അനുവദിച്ചു. കൂടാതെവീടുകള്‍വൈദ്യുതീകരിക്കുന്നതിനുള്ളഅടിസ്ഥാന സൗകര്യങ്ങള്‍ക്കായി  14270 കോടിരൂപഅധികം അനുവദിച്ചു. 2019 നവംബര്‍ 30 വരെ 1475 പുതിയസബ്‌സ്റ്റേഷനുകള്‍ കമ്മിഷന്‍ ചെയ്തു.1658 സബ്‌സ്റ്റേഷനുകള്‍നവീകരിച്ചു.4,92181 ട്രാന്‍സ്ഫോര്‍മറുകള്‍സ്ഥാപിച്ചു. 371985 കീലോമീറ്റര്‍ ലോ ടെന്‍ഷന്‍ ലൈനുകളും 177676 കിലോമീറ്റര്‍ഹൈ ടെന്‍ഷന്‍ (11 കെവി, 33 കെവി ) ലൈനുകളുംസ്ഥാപിച്ചു. 100318 കിലോമീറ്റര്‍ ഫീഡര്‍വിശ്ലേഷം പൂര്‍ത്തിയാക്കി. 3857 കോടിരൂപ ഇതിനായിചെലവഴിച്ചു.


നഗരങ്ങളിലെവിതരണസംവിധാനം മെച്ചപ്പെടുത്തുന്നതിനായി 32,612 കോടിരൂപ വകയിരുത്തി 2014 ലാണ്‌സംയോജിതഊര്‍ജ്ജവികസന പദ്ധതി നടപ്പിലാക്കിയത്. ഇതുപ്രകാരം 371 സര്‍ക്കിളുകളിലെ 560 തില്‍ലധികംനഗരങ്ങളില്‍വിവരസാങ്കേതികവിദ്യസജ്ജമാക്കി. 546 സര്‍ക്കിളുകളില്‍ 30000 കിലോമീറ്റര്‍ലൈനുകളും 800 സബ്‌സ്റ്റേഷനുകളും  50000 ട്രാന്‍സ്ഫോമറുകളുംസ്ഥാപിച്ചു. ഈ സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതിയുടെ 80 ശതമാനം പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചിട്ടുണ്ട്.


ആവശ്യമുള്ളവൈദ്യുതിക്ക് ഉപഭോക്താക്കള്‍ക്കു നേരിട്ട്,  മുന്‍കൂട്ടി പണം അടയ്ക്കാന്‍  നിലവിലുള്ളമീറ്ററുകളെസ്മാര്‍ട്ട്മീറ്ററുകളാക്കിമാറ്റുന്നതിന് ഈ സാമ്പത്തിക വര്‍ഷത്തില്‍ മന്ത്രാലയംമാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഉത്തര്‍ പ്രദേശില്‍ മാത്രം 11 നഗരങ്ങളില്‍ 7.78 ലക്ഷംസ്മാര്‍ട്ട്മീറ്ററുകള്‍സ്ഥാപിച്ചുകഴിഞ്ഞു.
ഊര്‍ജ്ജമേഖലയെയുംകല്‍ക്കരിമേഖലയെയും നവീകരിച്ച്  പരസ്പരംസഹകരിപ്പിക്കുന്ന ഉദയ് പദ്ധതി വഴിഎല്ലാവര്‍ക്കുംമുടക്കംകൂടാതെവൈദ്യുതിലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2015 നവംബര്‍ 25 ന് സ്ഥാപിച്ചു.  ഊര്‍ജ്ജവിതരണ കമ്പനികളാണ്ഇതിലെ പ്രധാന പങ്കാളികള്‍. വിതരണശൃംഖലയിലെ പാളിച്ചകള്‍മൂലം വന്‍ ബാധ്യത നേരിട്ട സമയത്താണ് പദ്ധതി ആരംഭിച്ചത്.  മിക്ക സംസ്ഥാനങ്ങളിലുംമൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ ഈ പദ്ധതി ഇപ്പോള്‍അതിന്റെഅവസാന ഘട്ടത്തിലാണ്. ലൈനുകളിലെവിതരണ നഷ്ടം 20 ശതമാനത്തില്‍താഴയായി. ചിലസംസ്ഥാനങ്ങളില്‍വെറും8-10 ശതമാനം മാത്രവുമായി.
ഭൂട്ടാനിലെമഗ്ഡേച്ചുജലവൈദ്യുത പദ്ധതി 2019 ഓഗസ്റ്റ്17 ന് പ്രധാന മന്ത്രി നരേന്ദ്ര മോദി കമ്മീഷന്‍ ചെയ്തു. രാജ്യത്തെ ഏറ്റവുംവലിയവിവിധോദ്യേശ പദ്ധതിയായ അരുണാചല്‍ പ്രദേശിലെഡിബാങ്ജലവൈദ്യുത പദ്ധതിക്ക് 2019 ജൂലൈയില്‍ 1600 കോടിരൂപ അനുവദിച്ചു. ചിനാബ് നദിയില്‍ 2917 മെഗാവാട്ടിന്റെ 10 ജലവൈദ്യുത പദ്ധതികള്‍ സ്ഥാപിക്കുന്നതിനായിഹിമാചല്‍ പ്രദേശ്ഗവണ്‍മെന്റ്മൂന്ന് കമ്പനികളുമായി 28000 കോടിരൂപയ്ക്ക്കരാര്‍ഒപ്പുവച്ചു.


ഏക രാഷ്ട്രം ഏക ഗ്രിഡ് പദ്ധതി പ്രകാരം  220 കിലോവാട്ടിനുംഅതിനു മുകളിലുമുള്ള  14546 കിലോമീറ്റര്‍ പ്രസാരണലൈനുകള്‍കൂടിസ്ഥാപിച്ചു. 74910 മെഗാവാട്ട്കൂടി പ്രസാരണശേഷിവര്‍ധിപ്പിച്ചു.
ആന്ധ്രാ പ്രദേശ്, കര്‍ണാടകം, തമിഴ്നാട്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, തെക്കന്‍ മേഖല, പടിഞ്ഞാറന്‍ മേഖലഎന്നീഎട്ട്‌റിന്യൂവബിള്‍ എനര്‍ജിമാനേജ്മെന്റ്‌സെന്ററുകള്‍ ഈ വര്‍ഷം കമ്മിഷന്‍ ചെയ്തു. ഇവ പാരമ്പര്യേതരഊര്‍ജ്ജത്തെ ഗ്രിഡുമായിഏകോപിപ്പിക്കുന്നതിനു സഹായിക്കും. ഒഡീഷയില്‍ ഈ വര്‍ഷംആഞ്ഞടിച്ച ഫാനി ചുഴലിക്കാറ്റില്‍ തകര്‍ന്ന വൈദ്യുതിവിതരണസംവിധാനം പുനസ്ഥാപിക്കുന്നതിന്  മനുഷ്യശേഷിയായും സാധനങ്ങളായും 11.48 കോടിരൂപ മന്ത്രാലയം അനുവദിക്കുകയുണ്ടായി. ശ്രീനഗറില്‍ നിന്നു ദ്രാസ്‌കാര്‍ഗില്‍വഴിലേയിലേയ്ക്കുള്ള 220 കെവിവിതരണ ലൈന്‍ കഴിഞ്ഞ ഫെബ്രവരിയില്‍ കമ്മിഷന്‍ ചെയ്തെങ്കിലുംഹിമപാതത്തില്‍ഏതാനുംടവറുകള്‍മറിഞ്ഞുവീണതിനാല്‍ ലൈന്‍ പൂര്‍ണമായി പ്രവര്‍ത്തന ക്ഷമമായിരുന്നില്ല. ഇതിന്റെതകരാറുകള്‍ പരിഹരിച്ച് പൂര്‍ണമായി പ്രവര്‍ത്തന ക്ഷമമാക്കി. ജമ്മുകാഷ്മീരിലെ 10 ആര്‍മിസ്‌കൂളുകള്‍ുന്നത പദവിയിലേയ്ക്ക്ഉയര്‍ത്തി.
ശ്രീനഗര്‍ - ദ്രാസ് - കാര്‍ഗില്‍ഖല്‍സ്തി - ലേ പ്രസാരണസംവിധാനം 2019 ഫെബ്രുവരി 3 ന് പ്രധാനമനത്രി ശ്രീ നരേന്ദ്ര മോദിഉദ്ഘാടനം ചെയതു.  ഇതോടെകാര്‍ഗില്‍ലഡാക്‌മേഖലകള്‍ദേശീയ ഗ്രിഡില്‍ചേര്‍ക്കപ്പെട്ടു. കല്‍ക്കരി കമ്പനികള്‍,ഇന്ത്യന്‍ റെയില്‍വെ, വൈദ്യുതിസ്റ്റേഷനുകള്‍എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന പൊതുവേദിയായി  2019 ഒക്ടോബര്‍ 3 ന് പ്രകാശ് പോര്‍ട്ടല്‍ആരംഭിച്ചു.
പൊതുഗതാഗതമേഖലയില്‍ഇലക്ട്രിക്‌വാഹനങ്ങള്‍ ചാര്‍ജ്‌ചെയ്യുന്നതിനുള്ളമാര്‍ഗനിര്‍ദ്ദേശങ്ങള്‍ 2019 ഒക്ടോബര്‍ 1 ന് പുതുക്കി. രാജ്യത്ത് 2019 ഡിസംബര്‍വരെ 122 ചാര്‍ജിംങ്‌സ്റ്റേഷനുകള്‍സ്ഥാപിച്ചു. ചെറുകട,സൂക്ഷ്മ, ഇടത്തരംവ്യവസായങ്ങളിലെഊര്‍ജ്ജകാര്യക്ഷമതഉയര്‍ത്തല്‍ എന്ന  വിഷയത്തില്‍  2019 സെപ്റ്റംബര്‍ 23- 24 തിയതികളില്‍ദേശീയതല സമ്മേളനം നടന്നു. ഇവര്‍ക്കുള്ളഊര്‍ജ്ജസംരക്ഷണമാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു.

എയര്‍കണ്ടീഷനറുകള്‍ക്കുള്ളഊര്‍ജ്ജ ഉപഭോഗ നിലവാരം 2019 ഒക്ടോബര്‍ 30 ന്  ഒരുഉത്തരവിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടു.അടുത്ത വര്‍ഷംമുതല്‍ ഈ നിലവാരത്തിലുള്ളഎയര്‍കണ്ടീഷനറുകള്‍ മാത്രമെ നിര്‍മ്മിക്കാന്‍ പാടുള്ളു. ഇതേ പ്രകാരംഎല്‍ഇഡി ലാമ്പുകള്‍ക്കുള്ള ഊര്‍ജ്ജ ഉപഭോഗ നിലവാരഉത്തരവും 2010 ഒക്ടോബര്‍ 9-നും പുറത്തിറങ്ങി. നക്ഷത്ര അടയാളത്തോടുകൂടിയസോളാര്‍വാട്ടര്‍ഹീറ്ററിന്റെവില്പന2019 ഡിസംബര്‍ 14നു പരിസ്ഥിതിഅവാര്‍ഡു ദിനത്തില്‍ഉദ്ഘാടനം ചെയ്തു.
വാസഗൃഹങ്ങള്‍ക്കുള്ള എനര്‍ജി കണ്‍സര്‍വേഷന്‍ ബില്‍ഡിംങ്‌കോഡ് 2018 ഡിസംബറില്‍ പ്രാബല്യത്തില്‍വന്നു. വീടുകളുടെ നക്ഷത്ര അടയാളപ്പെടുത്തല്‍ 2019 ഫെബ്രുവരിയിലുംആരംഭിച്ചു.  ഊര്‍ജ്ജക്ഷമമായവീടുകളുടെ നിര്‍മ്മാണത്തിനായിഇക്കോ നിവാസ് എന്ന പോര്‍ട്ടലുംആരംഭിച്ചിട്ടുണ്ട്.
എല്ലാവര്‍ഷവുംവിദ്യാര്‍ത്ഥികള്‍ക്കായി ബ്യൂറോഓഫ് എനര്‍ജി എഫിഷ്യന്‍സിയുടെ ആഭിമുഖ്യത്തില്‍സംസ്ഥാന ദേശീയതലങ്ങളില്‍ പെയിന്റിംങ്മത്സരം നടത്തിവരുന്നു. ഈ വര്‍ഷം 84 ലക്ഷംവിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വിജയികള്‍ക്ക്‌ദേശീയഊര്‍ജ്ജസംരക്ഷണ ദിനമായ 2019 ഡിസംബര്‍ 14ന്  സമ്മാനങ്ങളും നല്കി. ഈ സന്ദര്‍ഭത്തില്‍ഊര്‍ജ്ജസംരക്ഷണമേഖലയില്‍മികവ് പുലര്‍ത്തിയവ്യത്യസ്തമേഖലകളില്‍ നിന്നുള്ള 33 വ്യവസായയൂണിറ്റുകള്‍ക്കുംഅവാര്‍ഡുകള്‍വിതരണംചെയ്യുകയുണ്ടായി.


ഉജാല പദ്ധതിയുടെ ഭാഗമായിരാജ്യത്തുടനീളംഒരുകോടി എല്‍ ഇ ഡി ബള്‍ബുകളും 93900 ട്യൂബുകളും 3.65 ലക്ഷം ഫാനുകളുംവിതരണംചെയ്യപ്പെട്ടു. ഒരുലക്ഷം എല്‍ ഇ ഡി തെരുവുവിളക്കുകളുംസ്ഥാപിച്ചു. ഉന്നത ജ്യോതി പദ്ധതിയില്‍ 36.10 കോടി ബള്‍ബുകള്‍, 71.61 ട്യൂബുകള്‍, 23.10 ലക്ഷം ഫാനുകള്‍എന്നിവയുംരാജ്യത്തുടനീളംവിതരണംചെയ്തു. ഇതുവഴി പ്രതിവര്‍ഷം 47 ബില്ണ്‍ കിലോവാട്ട്‌വൈദ്യുതി ലാഭിക്കാന്‍ സാധിക്കുന്നു. ഏകദേശം 38 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈഓക്സൈഡിന്റെ ബഹിര്‍ഗമനവുംഇതിലൂടെ ഒഴിവാക്കാന്‍ കഴിയുന്നു. ഇതുവഴിവെദ്യുതി ബില്ല് ഇനത്തില്‍ ഉപഭോക്താക്കള്‍ക്ക്  പ്രതിവര്‍ഷം ലാഭിക്കാന്‍ സാധിക്കുന്നത് 18935 കോടിരൂപയാണ്.
ദേശീയതെരുവു പ്രകാശന പരിപാടിയുടെ ഭാഗമായിരാജ്യത്തുടനീളമുള്ള നിരത്തുകളില്‍ഒരുകോടിയോളംഊര്‍ജ്ജ ക്ഷമമായ എല്‍ ഇഡിവഴിവിളക്കുകള്‍സ്ഥാപിച്ചു.പ്രതിവര്‍ഷംഇതുവഴി 6.9 ബില്യണ്‍ കിലോവാട്ട്‌വൈദ്യുതിയാണ്‌ലാഭിക്കുന്നത്. ഒപ്പം 4.76 ദശലക്ഷം ടണ്‍ കാര്‍ബണ്‍ഡയോക്സൈഡ് ബഹിര്‍ഗമനവും.  മുനിസിപ്പാലിറ്റികള്‍ലാഭിക്കുന്നതാകട്ടെ പ്രതിവര്‍ഷം 2686 കോടിരൂപയും. ഇതുവരെരാജ്യത്ത് 10000 ഇലക്ട്രോണിക്കാറുകള്‍വാങ്ങാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.

 ഗവണ്‍മെന്റ്ഓഫീസുകള്‍ക്കായിഇതുവരെ 1510 കാറുകള്‍വാങ്ങിച്ചു. ഇതുവരെഇലക്ടിക്കാറുകള്‍ക്കായിഡല്‍ഹിയില്‍മാത്രം  65 ചാര്‍ജിംങ്‌സറ്റേഷനുകളുംതുടങ്ങിയിട്ടുണ്ട്. രാജ്യത്തെ റെയില്‍വെസ്റ്റേഷനുകള്‍ , വിമാനത്താവളങ്ങള്‍എന്നിവഉള്‍പ്പെടെഊര്‍ജ്ജകാര്യക്ഷമമായ 10,310 കെട്ടിടങ്ങളുടെ നിര്‍മ്മാണം ഇതിനോടകം പൂര്‍ത്തിയാക്കി .
****
 


(Release ID: 1600076) Visitor Counter : 102


Read this release in: English , Bengali