ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം
വര്‍ഷാന്ത്യ അവലോകനം, ഭവന നിര്‍മ്മാണ നഗരകാര്യമന്ത്രാലയം.
Posted On:
23 DEC 2019 4:48PM by PIB Thiruvananthpuram
വര്‍ഷാന്ത്യ അവലോകനം
ഭവന നിര്‍മ്മാണ നഗരകാര്യമന്ത്രാലയം
രാജ്യത്തെ 4,167 നഗരങ്ങള്‍വെളിയിടവിസര്‍ജ്യവിമുക്തം.
ഇന്ത്യന്‍ നഗരങ്ങളെവെളിയിടവിസര്‍ജ്യവിമുക്തമാക്കുന്നതില്‍സ്വഛ്ഭാരത് നഗരദൗത്യംലക്ഷ്യംകണ്ടു. കേന്ദ്ര ഭരണ പ്രദേശങ്ങള്‍ഉള്‍പ്പെടെ 35 സംസ്ഥാനങ്ങളിലെ 4,167 നഗരങ്ങള്‍വെളിയിടവിസര്‍ജ്യവിമുക്തമായി. 59 ലക്ഷംശുചിമുറികള്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടിരുന്ന സ്ഥാനത്ത് 66 ലക്ഷംവീടുകള്‍ക്ക്ശുചിമുറികള്‍ നിര്‍മ്മിച്ചു. 96 ശതമാനം വാര്‍ഡുകളിലെവീടുകളില്‍ നിന്നും 60 ശതമാനം ഖരമാലിന്യങ്ങള്‍ശേഖരിച്ച്‌സംസ്‌കരിക്കുന്ന ഇന്‍ഡോര്‍, അംബികാപ്പൂര്‍, നവിമുംബൈ, മൈസൂരു നഗരങ്ങള്‍ക്ക് പഞ്ച നക്ഷത്ര പദവിലഭിച്ചു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് 57 നഗരങ്ങള്‍ക്ക്മൂന്ന് നക്ഷത്ര പദവിയും നാലു നഗരങ്ങള്‍ക്ക് ഏക നക്ഷത്ര പദവിയുംലഭിച്ചു.ദേശീയഹൈവേഅതോറിറ്റിയുമായിസഹകരിച്ച് 1500 സ്ഥലങ്ങളില്‍ പ്ലാസ്റ്റിക്ക് മാലിന്യംസംസ്‌കരിച്ച്‌റോഡ് നിര്‍മ്മിക്കാനുള്ള പദ്ധതി നടപ്പാക്കി. 2019 ലെ സ്വഛതഹിസേവ പ്രചാരണ പരിപാടിയില്‍ഏഴുകോടി നഗരവാസികള്‍ പങ്കെടുത്തു.
വെളിയിടവിസര്‍ജ്യവിമുക്ത മാനദണ്ഡം, ശുദ്ധ ജല മാനദണ്ഡംഎന്നിവസംബന്ധിച്ച് മന്ത്രാലയംഔദ്യോഗികരേഖ പുറപ്പെടുവിച്ചു. ഇതുവരെഇന്ത്യയിലെ നഗര ജനസംഖ്യയുടെ 50 ശതമാനം പാര്‍ക്കുന്ന 2300 നഗരങ്ങളില്‍ 57000 പൊതുശുചിമുറികള്‍ഗൂഗിള്‍മാപ്പ്അടയാളപ്പെടുത്തിയിട്ടുണ്ട്.
ഖരമാലിന്യ നിര്‍മാര്‍ജനം -
96 ശതമാനം വാര്‍ഡുകളില്‍ നിന്നും 60 ശതമാനം മാലിന്യംശേഖരിച്ച്‌സംസ്‌കരിക്കുന്നു.
12 മാനദണ്ഡങ്ങള്‍ പിന്തുടര്‍ന്ന് മാലിന്യ രഹിത നഗരങ്ങള്‍ക്ക് നക്ഷത്ര പദവി.
പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനം -
പ്ലാസ്റ്റിക് മാലിന്യം ബദല്‍ ഇന്ധമാക്കുന്നതിന് 46 സിമന്റ് ഫാക്ടറികളുമായികരാര്‍
റോഡ് നിര്‍മ്മാണത്തിന് പ്ലാസ്റ്റിക് മാലിന്യം ഉപയോഗിക്കുന്നത് നാഷണല്‍ഹൈവെഅതോറിറ്റിയുമായികരാര്‍
ശുചിത്വംതന്നെ സേവനം പ്രചാരണം -2019 ല്‍ 3200 നഗരങ്ങളില്‍ നടത്തിയ 1,06,000 പരിപാടികളില്‍ 7 കോടി നഗരവാസികള്‍ പങ്കെടുത്തു.7,700 മെട്രിക് ടണ്‍ പ്ലാസ്റ്റിക് മാലിന്യംസംഭരിച്ചു.
സ്വഛസര്‍വേക്ഷണ്‍ -
ശുചിത്വ മാനദണ്ഡങ്ങള്‍ പരിഗണിച്ച് നഗരങ്ങള്‍ക്കു പദവി നല്കുന്നതിനായിസ്വഛ് ഭാരത്ദൗത്യത്തിനു കീഴില്‍ ഭവന നിര്‍മ്മാണ നഗരകാര്യ മന്ത്രാലയും നടത്തിയ പരിശോധനയാണ്‌സ്വഛസര്‍വേക്ഷണ്‍. നഗരങ്ങള്‍ തമ്മില്‍ ശുചിത്വത്തിന്റെകാര്യത്തില്‍മത്സരസ്വഭാവംഉറപ്പാക്കുന്നതിന് ഈ പരിശോധന വിജയിച്ചു.
ഇതിന്റെആദ്യ പരിശോധന 2016 ല്‍ 10 ലക്ഷവുംഅതിലധികവും ജനസംഖ്യയുള്ള 73 നഗരങ്ങളിലുംസംസ്ഥാന തലസ്ഥാനങ്ങളിലും നടന്നു. 2017 ല്‍ 434 നഗരങ്ങളില്‍വീണ്ടും പരിശോധന നടന്നു. 2018 ല്‍ 4203 നഗരങ്ങളിലും 2019 ല്‍ 4237 നഗരങ്ങളിലുംസര്‍വെ നടന്നു. സര്‍വെ മുഴുവന്‍ ഓണ്‍ലൈനായിട്ടാണ് നടത്തിയത്.
ലോകത്തിലെതന്നെ ഏറ്റവുംവലിയ ഈ വാര്‍ഷികസര്‍വെഇന്ന് 43 കോടി നഗരവാസികളെസ്വാധീനിച്ചിരിക്കുന്നു. 2020 ലെ സര്‍വെയുടെ നടപടികള്‍ 2019ഓഗസ്റ്റ് 13 ന് ആരംഭിച്ചുകഴിഞ്ഞു. ഇത് 2020 ജനുവരി 4 മുതല്‍ 31 വരെയാണ് നടക്കുക.
കാര്യക്ഷമതാ നിര്‍മ്മാണം - പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജനം, അടിയന്തിരശുചീകരണ പ്രതികരണയൂണിറ്റ്, നഗര പ്രകൃതി പരിവര്‍ത്തനം തുടങ്ങിശുചിത്വ പരിപാലനവുമായി ബന്ധപ്പെട്ട് നിരവധി ഉപദേശ പ്രസിദ്ധീകരണങ്ങള്‍ 2019-ല്‍ മന്ത്രാലയം പുറത്തിറക്കുകയുണ്ടായി.
നഗരസ്വയംഭരണസ്ഥാപനങ്ങളുടെകാര്യക്ഷമതാ നിര്‍മ്മാണത്തിന് മന്ത്രാലയം നിരവധി ശില്പശാലകള്‍സംഘടിപ്പിക്കുന്നുണ്ട്.
കൂടാതെ 12000 ഉദ്യോഗസ്ഥര്‍ക്കായി 30 ശില്പശാലകള്‍കൂടി നടത്തി. വിവിധ സംസ്ഥാനങ്ങളിലെ പാര്‍ലമെന്റ്അംഗങ്ങളും ഈ ശില്പശാലകളില്‍ പങ്കെടുത്തു.
മുന്‍പോട്ടുള്ളവഴികള്‍
മാലിന്യ നിര്‍മാര്‍ജനം, മലിന ജല ശുദ്ധീകരണം, പുനരുപയോഗംതുടങ്ങിയവഉള്‍പ്പെടെസമഗ്ര സുസ്ഥിരശുചീകരണ നടപടികളിലാണ്‌സ്വഛ്ഭാരത് മിഷന്‍ പൂര്‍ണ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
സ്രോതസ്‌വിശ്ലേഷണം, സംഭരണം, ഗതാഗതവുംസംസ്‌കരണവുംഎന്നിവയിലാണ്ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ദൗത്യം ശ്രദ്ധിക്കുന്നത്. നിര്‍മ്മാണ ആവശ്യങ്ങള്‍ക്ക് മാലിന്യങ്ങള്‍കൊണ്ട് ഭൂമിശാസ്ത്രീയമായി നികത്തി മാലിന്യങ്ങള്‍തള്ളുന്ന പ്രവൃത്തിക്ക് പരിഹാരംകാണാനുംശുചീകരണദൗത്യം ശ്രമിക്കുന്നു.
AJ /ND MRD
(Release ID: 1597619)
Visitor Counter : 221