ധനകാര്യ മന്ത്രാലയം

വ്യവസായ, സേവന, വ്യാപാര മേഖലകളുമായികേന്ദ്ര ധനമന്ത്രി ബജറ്റിന് മുന്നോടിയായുള്ള ചര്‍ച്ച നടത്തി

Posted On: 17 DEC 2019 12:46PM by PIB Thiruvananthpuram

2020- 2021 പൊതു ബജറ്റ്അവതരണത്തിന് മുന്നോടിയായികേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ന്യൂഡല്‍ഹിയില്‍ഇന്ന്‌വ്യവസായ, വ്യാപാര, സേവന മേഖലകളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. ഈ പരമ്പരയിലെ മൂന്നാമത്തെ ചര്‍ച്ചയാണിത്.


സ്വകാര്യ നിക്ഷേപത്തെ ബാധിക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങള്‍, കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍, വ്യാവസായികഉല്പാദനം, വിവരസാങ്കേതികവിദ്യ, വിവരസാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായസേവനങ്ങള്‍ മുതലായവിഷയങ്ങള്‍ചര്‍ച്ചയ്ക്ക്‌വന്നു.


നികുതിവ്യവഹാരങ്ങള്‍കുറയ്ക്കല്‍, സ്വയംസാക്ഷ്യപ്പെടുത്തല്‍ അനുവദിക്കല്‍, നികുതി കമ്പനി നിയമങ്ങളിലെ ക്രിമിനല്‍ വ്യവസ്ഥകള്‍ഒഴിവാക്കല്‍, തീരുവകള്‍, തൊഴില്‍ നിയമങ്ങള്‍തുടങ്ങിയവലളിതമാക്കല്‍, ബദല്‍ തര്‍ക്ക പരിഹാരത്തിന് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുവദിക്കല്‍, സൂക്ഷ്മ, ചെറുകിട, ഇടത്തരംകയറ്റുമതിക്കായിസഹായ ഫണ്ട് ഏര്‍പ്പെടുത്തല്‍, നിര്‍മ്മാണ മേഖലയില്‍കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കല്‍തുടങ്ങിയവയുമായി ബന്ധപ്പെട്ട നിരവധി നിര്‍ദ്ദേശങ്ങള്‍തുടങ്ങിയവവ്യവസായ, വ്യാപാര സേവന മേഖലകളുടെ പ്രതിനിധികള്‍ചര്‍ച്ചയില്‍ഉന്നയിച്ചു. 


കേന്ദ്ര ധനകാര്യസഹമന്ത്രി ശ്രീ. അനുരാഗ്ഠാക്കൂര്‍, ധനകാര്യസെക്രട്ടറി ശ്രീ. രാജീവ്കുമാര്‍, റവന്യൂസെക്രട്ടറിശ്രീ. അജയ് ഭൂഷണ്‍ പാണ്‌ഡെ, ടൂറിസംസെക്രട്ടറി ശ്രീ. യോഗേന്ദ്ര ത്രിപാഠി, വാണിജ്യസെക്രട്ടറി ശ്രീ. അനൂപ് വധാന്‍വന്‍, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ശ്രീ. കെ.വി. സുബ്രഹ്മണ്യന്‍ തുടങ്ങിയവരും, ധനമന്ത്രാലയത്തിലെമുതിര്‍ന്ന ഉദ്യോഗസ്ഥരുംചര്‍ച്ചയില്‍ പങ്കെടുത്തു.


ND  MRD



(Release ID: 1596797) Visitor Counter : 71


Read this release in: English , Urdu , Marathi , Hindi