ഊര്‍ജ്ജ മന്ത്രാലയം
ദേശീയഊര്‍ജ്ജ സംരക്ഷണദിനാഘോഷം
Posted On:
13 DEC 2019 1:11PM by PIB Thiruvananthpuram
ദേശീയ ഊര്‍ജ്ജ സംരക്ഷണദിനത്തോടനുബന്ധിച്ച് കാര്യക്ഷമമായഊര്‍ജ്ജ വിനിയോഗ, സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ നേട്ടം കൈവരിച്ചിട്ടുള്ളവ്യവസായയൂണിറ്റുകള്‍ക്കും മറ്റ്സ്ഥാപനങ്ങള്‍ക്കും നാളെ (14 ഡിസംബര്‍ 2019) ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ചടങ്ങില്‍കേന്ദ്ര ഊര്‍ജ്ജ, നവ, പുനരുല്‍പ്പാദന ഊര്‍ജ്ജ സഹമന്ത്രി (സ്വതന്ത്ര ചുമതല) ശ്രീ. ആര്‍.കെസിംഗ്മുഖ്യാതിഥിയായിരിക്കും.ഊര്‍ജ്ജ സംരക്ഷണത്തെക്കുറിച്ച് സ്‌കൂള്‍വിദ്യാര്‍ത്ഥികള്‍ക്ക് അവബോധം പകരാനായി നടത്തിയ പെയിന്റിംഗ് മത്സരത്തിലെ വിജയികള്‍ക്കും തദവസരത്തില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
ഇന്ത്യയുടെഊര്‍ജ്ജ സംവിധാനം, ദേശീയ ഊര്‍ജ്ജ കാര്യക്ഷമതയ്ക്കായുള്ള സമഗ്രവുംസുസ്ഥിരവുമായ സമീപനം വ്യക്തമാക്കുന്ന രൂപരേഖ, ഊര്‍ജ്ജക്ഷമതയുള്ളകെട്ടിടങ്ങളിലൂടെസുസ്ഥിരപൈതൃകം, ഊര്‍ജ്ജക്ഷമതയുള്ള ഉപകരണങ്ങള്‍തുടങ്ങിയവ ഉള്‍പ്പെടുത്തിയുള്ള പ്രദര്‍ശനവും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിനു കീഴിലുള്ള ബ്യൂറോഓഫ് എനര്‍ജി എഫിഷ്യന്‍സിയാണ് ദിനാഘോഷം സംഘടിപ്പിക്കുന്നത്. എല്ലാവര്‍ഷവും ഡിസംബര്‍ 9 മുതല്‍ 14 വരെഊര്‍ജ്ജ സംരക്ഷണവാരമായും ആഘോഷിക്കുന്നു.
AM/MRD
(Release ID: 1596373)
Visitor Counter : 145