വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

ഐ.എഫ്.എഫ്.ഐയിലെ മികച്ച സംവിധായകനായി ലിജോജോസ് പെല്ലിശ്ശേരി; സുവര്‍ണ്ണ മയൂരം പാര്‍ട്ടിക്കിള്‍സിന്, സ്യൂജോര്‍ജ്ജ് മികച്ച നടന്‍, നടി ഉഷാജാദവ്

 

ഗോവയില്‍ സമാപിച്ച ഇന്ത്യ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാള ചിത്രമായ ജെല്ലിക്കെട്ടിന്റെ സംവിധായകന്‍ ലിജോജോസ് പെല്ലിശ്ശേരി ചരിത്രംകുറിച്ചു. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മികച്ച സംവിധായകനുള്ള രജത മയൂരം പുരസ്‌കാരം ലിജോയെതേടിയെത്തി. 15 ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് രജതമയൂരത്തിന് ലഭിക്കുക. കഴിഞ്ഞ വര്‍ഷംഇ.മ.യൗ.വിനാണ് ലിജോയ്ക്ക് പുരസ്‌ക്കാരം ലഭിച്ചത്.


ബ്ലെയിസ് ഹാരിസ്സണ്‍ സംവിധാനം ചെയത് പ്രഞ്ച്-സ്വിസ്ചിത്രമായ പാര്‍ട്ടിക്കിള്‍സിനാണ്‌സുവര്‍ണ്ണ മയൂരം. 40 ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.


ബ്രസീലിലെഗറില്ല രാഷ്ട്രീയത്തടവുകാരനായിരുന്നകാര്‍ലോസ് മാരിഗല്ലെയെവെള്ളിത്തിരയില്‍അവിസ്മരണീയമാക്കിയസ്യൂഷോര്‍ശിയാണ് മികച്ച നടന്‍.
ഉരുട്ടിക്കൊലയ്ക്ക് വിധേയനായ ഉദയകുമാറിന്റെ അമ്മ പ്രഭാവതി അമ്മയുടെ കഥ പറഞ്ഞ ആനന്ദ് മഹാദേവന്റെ മായി ഘട്ടെന്ന ചിത്രത്തിലെ അഭിനയത്തിന് ഉഷാ ജാദവിനാണ് മികച്ച നടിക്കുള്ള രജത മയൂരം. 
മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം അബൗ ലൈല സംവിധാനം ചെയ്ത അമിന സിദ്ദി ബൗമിദിയനും മോണ്‍സ്‌റ്റേഴ്‌സ് സംവിധാനം ചെയ്ത മാരിയ വോള്‍ട്ടെന്യൂയും പങ്കിട്ടു. പെമ സെഡന്റെ ബലൂണ്‍ പ്രത്യേക ജൂറി പുരസ്‌കാരവും അഭിഷേക് ഷായുടെഗുജറാത്തി ചിത്രമായ ഹെല്ലാരോജൂറിയുടെ പ്രത്യേക പരാമര്‍ശവും നേടി. റിക്കാര്‍ഡോസാല്‍വെറ്റി സംവിധാനം ചെയ്ത ഇറ്റാലിയന്‍ ചിത്രമായ റുവാണ്ട ഐ.സി.എഫ്.ടിയുനസ്‌കോ ഗാന്ധി പുരസ്‌കാരം നേടി. ഇതേവിഭാഗത്തില്‍ സഞ്ജയ് പി. സിംഗ് സംവിധാനം ചെയ്ത ബഹത്തര്‍ ഹൂറേന്‍ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. കേന്ദ്ര സഹമന്ത്രി ശ്രീ. ബാബുള്‍സുപ്രിയോ സമാപന ചടങ്ങില്‍മുഖ്യാതിഥിയായിരുന്നു.


ND-MRD
 


(Release ID: 1594127)
Read this release in: English , Hindi , Marathi