വിദ്യാഭ്യാസ മന്ത്രാലയം
അഞ്ച് പുതിയജവഹര്‍ നവോദയവിദ്യാലയങ്ങള്‍ഉദ്ഘാടനം ചെയ്തു ; 9 എണ്ണത്തിന് തറക്കല്ലിട്ടു
പോസ്റ്റഡ് ഓണ്‍:
11 OCT 2019 3:58PM by PIB Thiruvananthpuram
രാജ്യത്ത്അഞ്ച് പുതിയജവഹര്‍ നവോദയവിദ്യാലയങ്ങളും, ഒരുദേശീയ നവോദയലീഡര്‍ഷിപ്പ് ഇന്‍സ്റ്റിറ്റ്യൂട്ടും കേന്ദ്ര മാനവ വിഭവശേഷിവികസന മന്ത്രി ശ്രീ. രമേശ് പൊഖ്രിയാല്‍ നിഷാങ്ക്ഉദ്ഘാടനം ചെയ്തു. ന്യൂഡല്‍ഹിയില്‍ നിന്ന്‌വീഡിയോകോണ്‍ഫറന്‍സ് വഴിയാണ്അദ്ദേഹംഉദ്ഘാടനം നിര്‍വ്വഹിച്ചത്. 9 പുതിയജവഹര്‍ നവോദയവിദ്യാലയങ്ങള്‍ക്കുംകേന്ദ്രമന്ത്രി വീഡിയോകോണ്‍ഫറന്‍സിലൂടെ തറക്കല്ലിട്ടു. ഉത്തര്‍പ്രദേശ്, ഒഡിഷ, ഗുജറാത്ത്എന്നിസംസ്ഥാനങ്ങളിലാണ് പുതിയ നവോദയവിദ്യാലയങ്ങള്‍ആരംഭിച്ചത്. ഒഡിഷയിലെ പുരിയിലാണ് നവോദയലീഡര്‍ഷിപ്പ് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയിട്ടുള്ളത്.
ത്രിപുര, ദക്ഷിണ പശ്ചിമഖാസികുന്നുകള്‍, ജല്‍പായ്പുരി, കലാബുരാഗി, കോളാര്‍, ഛത്തീസ്ഗഢ്, റാഞ്ചിക്ക്‌സമീപം ഖുന്തി, ഉത്തര്‍ പ്രദേശിലെ ബദൗന്‍ എന്നിവിടങ്ങളിലാണ് പുതിയ നവോദയവിദ്യാലയങ്ങള്‍ക്ക്തറക്കല്ലിട്ടത്.
ND
( റിലീസ് ഐ.ഡി: 1587951)
സന്ദര്‍ശക കൗണ്ടര്‍ : 89