PIB Backgrounder
ഉപതിരഞ്ഞെടുപ്പ്: ചെലവ് നിരീക്ഷിക്കാന്‍ ആദായ നികുതി വകുപ്പിന്റെ കണ്ട്രോള് റൂം തുറന്നു
പോസ്റ്റഡ് ഓണ്‍:
10 OCT 2019 4:35PM by PIB Thiruvananthpuram
നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട ചെലവ് നിരീക്ഷിക്കുന്നതിനായി ആദായ വകുപ്പിന്റെ കേരളത്തിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്‍കം ടാക്സ് (ഇന്‍വസ്റ്റിഗേഷന്‍) ഓഫീസ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നു. കണക്കില്‍പ്പെടാത്ത പണം തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നത് കണ്ടു പിടിക്കുന്നതിനും തടയുന്നതിനും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് കണ്ട്രോള് റൂം സജ്ജീകരിച്ചത്.
18004253173 എന്ന ടോള്‍ഫ്രീ നമ്പരിലും electionmonitoring.it[at]gmail[dot]com എന്ന ഇമെയിലിലൂടെയും 8547000041 എന്ന വാട്ട്സ്ആപ്പ് നമ്പരിലൂടെയും 0484-2206170 എന്ന ഫാക്സ് നമ്പരിലൂടെയും കണ്ട്രോള് റൂമുമായി പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതാണ്. വലിയ തോതില്‍ പണം, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ സംഭരിച്ചിരിക്കുന്നതായോ, കടത്തിക്കൊണ്ട് പോകുന്നതായോ അറിവ് ലഭിക്കുന്നവര്‍ കണ്ട്രോള് റൂമുമായി ബന്ധപ്പെട്ട് വിവരം കൈമാറണമെന്ന് ജോയിന്റ് ഡയറക്ടര്‍ ഓഫ് ഇന്‍കം ടാക്സ്(ഇന്‍വസ്റ്റിഗേഷന്‍) അഭ്യര്‍ത്ഥിച്ചു. വിവരങ്ങള്‍ കൈമാറുന്നവരുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും.
IE/BSN
( റിലീസ് ഐ.ഡി: 1587717)
സന്ദര്‍ശക കൗണ്ടര്‍ : 19