PIB Backgrounder

​​​​​​​എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഗാന്ധിജിയുടെ അപൂര്‍വ ചിത്ര പ്രദര്‍ശനം ആരംഭിച്ചു

പോസ്റ്റഡ് ഓണ്‍: 10 OCT 2019 4:17PM by PIB Thiruvananthpuram

മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികാഘോഷ ത്തോടനുബന്ധിച്ച് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഒരുക്കിയ ചിത്രപ്രദര്‍ശനം സ്റ്റേഷന്‍ ഡയറക്ടറും ഏരിയ മാനേജറുമായ ശ്രീ നിതിന്‍ നോര്‍ബര്‍ട്ട് ഉദ്ഘാടനം ചെയ്യുന്നു.

 

മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികാഘോഷ ത്തോടനുബന്ധിച്ച് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഗാന്ധിജിയുടെ അപൂര്‍വ ചിത്രങ്ങളുടെ പ്രദര്‍ശനം ആരംഭിച്ചു. രാജ്യത്തിന്റെ ഗതി നിര്‍ണ്ണയിച്ച സംഭവവികാസങ്ങളില്‍ ഗാന്ധിജിയുടെ പങ്കാളിത്തം, അദ്ദേഹത്തിന്റെ കേരള സന്ദര്‍ശനം തുടങ്ങിയവയുടെ ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുന്നു. 


കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേണപ മന്ത്രാലയത്തിനു കീഴിലുള്ള തിരുവനന്തപുരം റീജണല്‍ ഔട്ട്‌റീച്ച് ബ്യൂറോയാണ് ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. സ്റ്റേഷന്‍ ഡയറക്ടറും ഏരിയ മാനേജറുമായ ശ്രീ നിതിന്‍ നോര്‍ബര്‍ട്ട് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. റീജണല്‍ ഔട്ട്‌റീച്ച് ബ്യൂറോ അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീമതി കെ. എ. ബീന, എറണാകുളം ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ ഓഫീസര്‍ ശ്രീ എല്‍.സി. പൊന്നുമോന്‍ എന്നിവര്‍ പങ്കെടുത്തു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്‌ഫോമില്‍ ഒരുക്കിയിരിക്കുന്ന പ്രദര്‍ശനം ഒക്‌ടോബര്‍ 14ന് സമാപിക്കും.  


IE/BSN 


( റിലീസ് ഐ.ഡി: 1587709) സന്ദര്‍ശക കൗണ്ടര്‍ : 23