PIB Backgrounder

തിരഞ്ഞെടുപ്പ്: എന്‍ഐഒഎസ് പരീക്ഷകളുടെ തീയതി മാറ്റി 

പോസ്റ്റഡ് ഓണ്‍: 09 OCT 2019 6:22PM by PIB Thiruvananthpuram

വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളും ഉപതിരഞ്ഞെടുപ്പുകളും കണക്കിലെടുത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ്ങ്(എന്‍ഐഒഎസ്) 2019 ഒക്‌ടോബര്‍ 21ന് അഖിലേന്ത്യ പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്താനിരുന്ന സീനിയര്‍ സെക്കന്‍ഡറി, സെക്കന്‍ഡറി പരീക്ഷകള്‍ നവംബര്‍ നാലിലേക്ക് മാറ്റി. ഒക്‌ടോബര്‍ 21ന് നടത്താനിരുന്ന സീനിയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ  എക്കണോമിക്‌സ് പരീക്ഷയും സെക്കന്‍ഡറി വിഭാഗത്തിലെ സയന്‍സ് & ടെക്‌നോളജി പരീക്ഷയുമാണ് നവംബര്‍ നാലിലേക്ക് മാറ്റിയത്. പരീക്ഷകളുടെ സമയത്തിലും ദൈര്‍ഘ്യത്തിലും വ്യത്യാസമുണ്ടാകില്ലെന്നും എന്‍ഐഒഎസ് റീജണല്‍ ഡയറക്ടര്‍ അറിയിച്ചു. 


IE/BSN


( റിലീസ് ഐ.ഡി: 1587670) സന്ദര്‍ശക കൗണ്ടര്‍ : 21