PIB Backgrounder
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ മഹാത്മാ ഗാന്ധിയുടെ ഫോട്ടോ പ്രദര്‍ശനം
പോസ്റ്റഡ് ഓണ്‍:
09 OCT 2019 7:21PM by PIB Thiruvananthpuram
മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ അഞ്ച് ദിവസം നീളുന്ന ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്‌ഫോമില്‍ ഒരുക്കിയിരിക്കുന്ന പ്രദര്‍ശനം നാളെ(ഒക്‌ടോബര്‍ 10) രണ്ട് മണിക്ക് സ്റ്റേഷന്‍ ഡയറക്ടറും ഏരിയ മാനേജറുമായ ശ്രീ നിതിന്‍ നോര്‍ബര്‍ട്ട് ഉദ്ഘാടനം ചെയ്യും.
കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേണപ മന്ത്രാലയത്തിനു കീഴിലുള്ള തിരുവനന്തപുരം റീജണല്‍ ഔട്ട്‌റീച്ച് ബ്യൂറോയാണ് ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഗാന്ധിജിയുടെ അപൂര്‍വ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ പ്രദര്‍ശനത്തില്‍ രാജ്യത്തിന്റെ ഗതി നിര്‍ണ്ണയിച്ച സംഭവവികാസങ്ങളില്‍ ഗാന്ധിജിയുടെ പങ്കാളിത്തം, അദ്ദേഹത്തിന്റെ കേരള സന്ദര്‍ശനം തുടങ്ങിയവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രദര്‍ശനം ഒക്‌ടോബര്‍ 14ന് സമാപിക്കും.
IE/BSN
( റിലീസ് ഐ.ഡി: 1587669)
സന്ദര്‍ശക കൗണ്ടര്‍ : 21