PIB Backgrounder
കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തില്‍ കര്‍ഷകര്‍ക്കായി ശില്‍പശാല
പോസ്റ്റഡ് ഓണ്‍:
09 OCT 2019 5:17PM by PIB Thiruvananthpuram
ജനിതക ശേഖര സംരക്ഷണത്തിലൂടെയുള്ള പുരോഗതിയ്ക്കായി പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ്ആന്റ് ഫാര്‍മേഴ്‌സ്‌റൈറ്റ്‌സ് അതോറിറ്റി ഇന്ത്യ (പി.പി.പി & എഫ്.ആര്‍.എ) കര്‍ഷകര്‍ക്ക് നല്‍കുന്ന സേവനങ്ങളെക്കുറിച്ചുള്ള ശില്‍പശാല കേന്ദ്ര കാര്‍ഷിക ഗവേഷണകേന്ദ്രത്തിനു കീഴില്‍തിരുവനന്തപുരത്തെ ശ്രീകാര്യത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തില്‍ (സി.ടി.സി.ആര്‍.ഐ) നാളെ (ഒക്ടോബര്‍ 10 ന്) ആരംഭിക്കും.
രണ്ടു ദിവസത്തെശില്‍പശാല നാളെ രാവിലെ10.30 ന് പി.പി.പി& എഫ്.ആര്‍.എ രജിസ്ട്രാര്‍ ജനറല്‍ ഡോ.ആര്‍.സി അഗര്‍വാള്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര കാര്‍ഷിക കമ്മീഷണര്‍ ഡോ.എസ്.കെമല്‍ഹോത്ര മുഖ്യാതിഥിയായിരിക്കും. ഐ.സി.എ.ആര്‍-സി.ടി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ. അര്‍ച്ചന മുഖര്‍ജി അധ്യക്ഷത വഹിക്കും.മുന്‍വര്‍ഷങ്ങളില്‍സസ്യ ജനിതക ശേഖര സംരക്ഷണത്തിന് പുരസ്‌കാരങ്ങള്‍ നേടിയ കര്‍ഷകരെ ചടങ്ങില്‍ ആദരിക്കും. 200 ഓളം കര്‍ഷകര്‍ ശില്‍പശാലയില്‍ പങ്കെടുക്കും.
AM/ND
( റിലീസ് ഐ.ഡി: 1587667)
സന്ദര്‍ശക കൗണ്ടര്‍ : 19