PIB Backgrounder

കായംകുളത്തിനും കൊല്ലത്തിനുമിടയില്‍എഞ്ചിനീയറിംഗ്‌ജോലികള്‍;  ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

പോസ്റ്റഡ് ഓണ്‍: 09 OCT 2019 5:16PM by PIB Thiruvananthpuram

കായംകുളം-കൊല്ലം സെക്ഷനുകള്‍ക്കിടയില്‍ എഞ്ചിനീയറിംഗ്‌ ജോലികള്‍ നടക്കുന്നതിനാല്‍ ഈ മാസം 12, 13 തീയതികളില്‍ ഇതു വഴിയുള്ള ട്രെയിന്‍ ഗതാഗതത്തില്‍താഴെപ്പറയും പ്രകാരം നിയന്ത്രണമേര്‍പ്പെടുത്തി:

വൈകിയോടുന്ന ട്രെയിനുകള്‍
1) ട്രെയിന്‍ (നമ്പര്‍ 16792) പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ്സ് 12.10.2019 ന് കായംകുളം-കൊല്ലംസെക്ഷനില്‍ഒരു മണിക്കൂര്‍ 05 മിനിറ്റ്‌വൈകിയേസര്‍വ്വീസ് നടത്തൂ. 
2) ട്രെയിന്‍ (നമ്പര്‍ 16128) ഗുരുവായൂര്‍ചെന്നൈ എക്‌സ്പ്രസ്സ് 12.10.2019 ന് കായംകുളം-കൊല്ലംസെക്ഷനില്‍ഒരു മണിക്കൂര്‍ 05 മിനിറ്റ്‌വൈകിയേസര്‍വ്വീസ് നടത്തൂ.

 ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍
1) ട്രെയിന്‍ (നമ്പര്‍ 56391) എറണാകുളം-കൊല്ലം (കോട്ടയംവഴി) പാസഞ്ചര്‍ 12.10.2019 ന് കായംകുളത്തിനും കൊല്ലത്തിനുമിടയില്‍സര്‍വ്വീസ് നടത്തുന്നതല്ല.
2) ട്രെയിന്‍ (നമ്പര്‍ 66309) എറണാകുളം-കൊല്ലംമെമു (ആലപ്പുഴവഴി)  12.10.2019 ന് കായംകുളത്തിനും കൊല്ലത്തിനുമിടയില്‍സര്‍വ്വീസ് നടത്തുന്നതല്ല.
3) ട്രെയിന്‍ (നമ്പര്‍ 56394) കൊല്ലം - കോട്ടയം പാസഞ്ചര്‍ 13.10.2019 ന് കൊല്ലത്തിനുംകായംകുളത്തിനുമിടയ്ക്ക്‌സര്‍വ്വീസ് നടത്തുന്നതല്ല.
4) ട്രെയിന്‍ (നമ്പര്‍ 66300) കൊല്ലം - എറണാകുളംമെമു (കോട്ടയംവഴി) 13.10.2019 ന് കൊല്ലത്തിനും കായംകുളത്തിനുമിടയ്ക്ക്‌സര്‍വ്വീസ് നടത്തുന്നതല്ല.

നിയന്ത്രണമേര്‍പ്പെടുത്തിയവ
1) ട്രെയിന്‍ (നമ്പര്‍ 56300) കൊല്ലം-ആലപ്പുഴ പാസഞ്ചര്‍ 13.10. 019 ന് 15 മിനിറ്റ്‌വൈകിയേകൊല്ലത്തു നിന്ന് പുറപ്പെടൂ.
2) ട്രെയിന്‍ (നമ്പര്‍ 16348) മംഗളൂരു-തിരുവനന്തപുരം എക്‌സ്പ്രസ്സ് 12.10.19 ന് പെരിനാട്‌റെയില്‍വേസ്റ്റേഷനില്‍ 20 മിനിറ്റ് നിര്‍ത്തിയിടും.
3) ട്രെയിന്‍ (നമ്പര്‍ 16344) മധുരൈ - തിരുവനന്തപുരം അമൃത എക്‌സപ്രസ്സ് 12.10.19 ന് പെരിനാട്‌റെയില്‍വേസ്റ്റേഷനില്‍ 10 മിനിറ്റ് നിര്‍ത്തിയിടും
ട്രെയിന്‍ (നമ്പര്‍ 16350) നിലമ്പൂര്‍ റോഡ് - കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ്സ് 12.10.19 ന് പെരിനാട്‌റെയില്‍വേസ്റ്റേഷനില്‍ 10 മിനിറ്റ് നിര്‍ത്തിയിടും.
AM/ND 


( റിലീസ് ഐ.ഡി: 1587666) സന്ദര്‍ശക കൗണ്ടര്‍ : 22