PIB Headquarters

സി ബി എസ്  ഇന്റര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന്റെ ലോഗോ കേന്ദ്ര മന്ത്രി ശ്രീ വി മുരളീധരന്‍ പ്രകാശനം ചെയ്തു 

പോസ്റ്റഡ് ഓണ്‍: 06 OCT 2019 8:12PM by PIB Thiruvananthpuram

 

24 - മത് സി ബി എസ്   ഇ ഇന്റര്‍സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന്റെ ലോഗോ പ്രകാശനം കേന്ദ്ര വിദേശ , പാര്‌ലമെന്ററി കാര്യ സഹമന്ത്രി ശ്രീ  വി മുരളീധരന്‍ നിർവഹിക്കുന്നു .

 

 

24 - മത് സി ബി എസ്  ഇ ഇന്റര്‍സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന്റെ ലോഗോ പ്രകാശനം കേന്ദ്ര വിദേശ , പാര്‌ലമെന്ററി കാര്യ സഹമന്ത്രി ശ്രീ  വി മുരളീധരന്‍ നിര്‍വഹിച്ചു. എറണാകുളത്തു വച്ച് നടന്ന ചടങ്ങിലായിരുന്നു പ്രകാശനം .  പഠന കാര്യത്തില്‍ മാത്രമല്ല പാഠ്യേതര കാര്യങ്ങളിലും മികവ് പുലര്‍ത്തുന്ന നിരവധി സ്ഥാപനങ്ങള്‍ ഉണ്ട്. എന്നാല്‍ പാഠ്യേതര രംഗത്തു കഴിവ് തെളിയിക്കാനുള്ള കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാകണമെന്ന ആവശ്യം കണക്കിലെടുത്താണ് ഇത്തരം കായിക കലാ മേളകള്‍ സംഘടിപ്പിക്കുന്നതെന്ന് കേന്ദ്ര മന്ത്രി ശ്രീ വി മുരളീധരന്‍ ചടങ്ങില്‍ പറഞ്ഞു. കായിക മേളകള്‍ പോലെ ദേശിയ തലത്തില്‍ സി ബി എസ്ഇ കലാമേളകള്‍ സംഘടിപ്പിക്കപ്പെട്ടിട്ടില്ല. ഭാവിയില്‍ കലാമേളകളും ദേശിയ തലത്തില്‍ നടക്കാനുള്ള  സാഹചര്യം ഉണ്ടാകട്ടെയെന്നു അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കായിക മേഖലയില്‍ പ്രതിഭകളെ കണ്ടെത്താന്‍ കേന്ദ്രം നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നതായും , ആ സാഹചര്യത്തില്‍ സിബി എസ് ഇ കായിക മേള നവ പ്രതിഭകളെ കണ്ടെത്താനുള്ള വേദിയാകട്ടെയെന്നും കേന്ദ്ര മന്ത്രി ആശംസ നേര്‍ന്നു.


കൌണ്‍സില്‍ ഓഫ് സിബി എസ് ഇ സ്‌കൂള്‍സ് കേരള  ചെയര്‍മാന്‍ ശ്രീ ജോസ് തോമസ്, ഡോ ഇന്ദിര രാജന്‍ , ശ്രീ സിയാദ് കോക്കര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

ഒക്ടോബര് 30 മുതല്‍ നവംബര്‍ 2 വരെ എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിലാണ് കായികമേള നടക്കുന്നത് .കേരളം , ലക്ഷ്വദീപ് എന്നിവിടങ്ങളില്‍ നിന്നുള്ള അംഗീകൃത സിബിഎസ്സി സ്‌കൂളുകളില്‍ നിന്നുമായി വിവിധ വിഭാഗങ്ങളില്‍ നൂറ്റിയന്പതില്‍ പരം ഇനങ്ങളിലായി നാലായിരത്തിലധികം കായിക താരങ്ങള്‍ പങ്കെടുക്കും

  IE/SKY 


( റിലീസ് ഐ.ഡി: 1587372) സന്ദര്‍ശക കൗണ്ടര്‍ : 31