PIB Backgrounder
കുതിരാനിലെ നിര്‍മ്മാണ തടസ്സം: അടിയന്തിര നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രി
പോസ്റ്റഡ് ഓണ്‍:
05 OCT 2019 3:06PM by PIB Thiruvananthpuram
പാലക്കാട് നെമ്മാറ പോസ്‌റ്റോഫീസില്‍ ആരംഭിച്ച പോസ്‌റ്റോഫീസ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി ശ്രീ വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു.കുമാരി രമ്യ ഹരിദാസ് എംപി സമീപം.
കുതിരാനിലെ തുരങ്കപാതയുടെ നിര്‍മ്മാണ തടസ്സം പരിഹരിക്കുന്നതിന് അടിയന്തിര നടപടികളെടുക്കുമെന്ന് കേന്ദ്ര വിദേശ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി ശ്രീ വി. മുരളീധരന്‍ പറഞ്ഞു. പാലക്കാട് നെമ്മാറ പോസ്‌റ്റോഫീസില്‍ പോസ്റ്റോഫീസ് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ജൂണില്‍ ജനപ്രതിനിധികളോടൊപ്പം സ്ഥലം സന്ദര്‍ശിക്കവേ സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്ന ഉറപ്പ് ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും നിര്‍മ്മാണത്തില്‍ കാലതാമസം നേരിടുകയാണ്. എന്ത് കൊണ്ടാണ് കാലതാമസമുണ്ടാകുന്നതെന്നും ആരുടെ ഭാഗത്ത് നിന്നുമാണ് പ്രശ്‌നങ്ങളെന്നും കണ്ടെത്തി അടിയന്തിര പരിഹാര നടപടികള്‍ ഡല്‍ഹിയിലെത്തി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കേരള ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് പോരായ്മയുണ്ടായിട്ടുണ്ടെങ്കില്‍ സംസ്ഥാന പൊതുമരാമത്ത് മന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നത് വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളാണെങ്കിലും വികസനകാര്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് പുരോഗതിയുടെയും വികസനത്തിന്റെയും ഗുണഫലങ്ങള്‍ ലഭ്യമാക്കുന്നതിന് രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മിലുള്ള ആശയ വ്യത്യാസങ്ങള്‍ തടസ്സമാകരുതെന്നും ശ്രീ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
IE/BSN
( റിലീസ് ഐ.ഡി: 1587298)
സന്ദര്‍ശക കൗണ്ടര്‍ : 19