PIB Headquarters
സിഎംഎല്‍ആര്‍ഇ സെമിനാര്‍ സംഘടിപ്പിക്കുന്നു
പോസ്റ്റഡ് ഓണ്‍:
20 SEP 2019 12:58PM by PIB Thiruvananthpuram
'സുസ്ഥിര വികസന ലക്ഷ്യം 14 -സമുദ്രാന്തര ജീവിതം' എന്ന വിഷയത്തില്‍ കേന്ദ്ര ഭൗമശാസ്ത്ര മന്താലയത്തിനു കീഴിലുള്ള കേന്ദ്ര സമുദ്ര ജൈവ ഗവേഷക സ്ഥാപനം സിഎംഎല്‍ആര്‍ഇ 2019 സെപ്റ്റംബര്‍ 21 ന് രാവിലെ 9.30 ന് കൊച്ചി പുതു വൈപ്പിനിലെ സി എം എല്‍ ആര്‍ ഇ ആസ്ഥാനത്തു സെമിനാര്‍ സംഘടിപ്പിക്കുന്നു.
യുപിഎസ്‌സി മുന്‍ ചെയര്‍മാനും സിസിആര്‍ഐ ചെയര്‍മാനുമായ പ്രൊഫ. ഡി. പി. അഗ്രവാള്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും.
സിസിആര്‍ഐ അധ്യക്ഷയും സി ഇഓയുമായ പ്രൊഫ. മാലതി ഗോയല്‍, മഹാത്മ ഗാന്ധി സര്‍വകലാശാലയുടെ കീഴിലുള്ള സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സസിലെ പ്രൊഫസറും സ്ഥാപന മേധാവിയുമായ ഡോ. ഇ. രാമസ്വാമി , സിഇആര്‍സി മുന്‍ മെമ്പര്‍, പ്രൊഫ. വി. എസ.് വര്‍മ്മ, സിഎംഎഫ്ആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്‌റ് ഡോ. വി. കൃപ തുടങ്ങിയവര്‍ സെഷനുകള്‍ നയിക്കും. നവംബര്‍ 23 മുതല്‍ 26 വരെ എറണാകുളത്തു നടക്കുന്ന ശാസ്ത്രോത്സവമായ സ്വാശ്രയ ഭാരത് 2019 ന്റെ ഭാഗമായാണ് ഇത്.
IE/SKY
( റിലീസ് ഐ.ഡി: 1585646)
സന്ദര്‍ശക കൗണ്ടര്‍ : 30