വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം

ഗ്രാംനെറ്റ് വഴിഎല്ലാ ഗ്രാമങ്ങളിലും ഉടന്‍ വൈ-ഫൈ  സൗകര്യമെത്തിക്കും : കേന്ദ്ര വാര്‍ത്താ വിനിമയ സഹമന്ത്രി സഞ്ജയ്ശാംറാവു ധോത്രെ

Posted On: 26 AUG 2019 3:51PM by PIB Thiruvananthpuram

ഗ്രാംനെറ്റ് വഴി രാജ്യത്തെ ഗ്രാമങ്ങളില്‍ ഉടന്‍തന്നെ 10 എം.ബി.പി.എസ്മുതല്‍ 100 എം.ബി.പി.എസ് വരെവേഗതയുള്ളവൈ-ഫൈ സൗകര്യമെത്തിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര വാര്‍ത്താ വിനിമയ വകുപ്പ് സഹമന്ത്രി ശ്രീ. സഞ്ജയ്ശാംറാവു ധോത്രെ പറഞ്ഞു. സ്വയം പര്യാപ്തമായ ഗ്രാമങ്ങള്‍ സ്വപ്‌നം കണ്ട മഹാത്മാഗാന്ധിക്ക് അദ്ദേഹത്തിന്റെ 150ാമത് ജന്‍മ വര്‍ഷികത്തില്‍ നല്‍കാവുന്ന യഥാര്‍ത്ഥ ശ്രദ്ധാഞ്ജലിയാവും ഇതെന്ന് അദ്ദേഹംവ്യക്തമാക്കി.ന്യൂഡല്‍ഹിയില്‍സെന്റര്‍ഫോര്‍ഡെവലപ്‌മെന്റ്ഓഫ് ടെലിമാറ്റിക്‌സിന്റെ (സി-ഡോട്ട്) 36ാമത് സ്ഥാപകദിനാഘോഷത്തില്‍മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഭാരത്‌നെറ്റിലൂടെ 1 ജി.ബി.പി.എസ്‌വേഗതയുള്ള കണക്ഷനുകള്‍ നല്‍കാനുദ്ദേശിക്കുന്നുണ്ടെന്ന് കേന്ദ്ര സഹമന്ത്രി അറിയിച്ചു. ഇത് 10 ജി.പി.പി.എസ് വരെയായി വര്‍ദ്ധിപ്പിക്കാനും കഴിയും. സി-ഡോട്ട്, ഇന്ന് പുറത്തിറക്കിയ ഡാറ്റാ ലിങ്കിംഗിനുള്ള കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിംഗ് സ്റ്റാന്‍ഡേര്‍ഡായ 10ജി.എസ്-പി.ഒ.എസ് (10 ജിഗാബിറ്റ്കാപ്പബിള്‍ സിമ്മട്രിക് പാസ്സീവ് ഒപ്ടിക്കല്‍ നെറ്റ്‌വര്‍ക്ക്) ഇതിന് ഏറെ സഹായിക്കുമെന്നും ശ്രീ. സഞ്ജയ്ശാംറാവുദോത്രെ പറഞ്ഞു. 

ഒപ്ടിക്കല്‍ ഫൈബര്‍ പാകാന്‍ പ്രയാസമുള്ള സ്ഥലങ്ങളില്‍ സാറ്റലൈറ്റ്‌വഴിഇന്റര്‍നെററ് സേവനമെത്തിത്താന്‍ സി.ഡോട്ടിന്റെസി-ഡോട്ട് സാറ്റലൈറ്റ്‌വൈ-ഫൈ സാങ്കേതികവിദ്യ സഹായിക്കും. ഉള്‍പ്രദേശങ്ങളിലെ ജനങ്ങളെമുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ഇതു വഴി സാധിക്കുമെന്നും വാര്‍ത്താവിനിമയ സഹമന്ത്രി വ്യക്തമാക്കി. 

സേവനം എളുപ്പത്തില്‍ ലഭ്യമാക്കാനാകുമെന്നതിനു പുറമെ, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലും അടിയന്തിര സാഹചര്യങ്ങളിലും ഏറെ പ്രയോജനപ്പെടുന്നതാണ്‌സി-ഡോട്ട് സാറ്റലൈറ്റ്‌വൈ-ഫൈ സാങ്കേതികവിദ്യയെന്ന്‌സി-ഡോട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ. വിപിന്‍ ത്യാഗി പറഞ്ഞു. മറ്റുവാര്‍ത്താവിനിമയ ഉപാധികളൊന്നും പ്രവര്‍ത്തിക്കുന്നില്ലെങ്കിലുംസി-ഡോട്ട് സാറ്റലൈറ്റ്‌വൈ-ഫൈ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. ഇതിന് ഏറെവില കൂടിയ സാറ്റലൈറ്റ്‌ഫോണിന്റെ ആവശ്യവുമില്ല. വൈ-ഫൈ സൗകര്യമുള്ള ഏതുഫോണിലും ഇത് പ്രവര്‍ത്തനക്ഷമമാണെന്ന് അദ്ദേഹം അറിയിച്ചു.


AM/MRD



(Release ID: 1583115) Visitor Counter : 163