PIB Backgrounder
വിദ്യാര്‍ത്ഥികള്‍ക്കായി തപാല്‍ വകുപ്പിന്റെ സ്റ്റാമ്പ് രൂപകല്‍പ്പനാ മത്സരം
പോസ്റ്റഡ് ഓണ്‍:
16 AUG 2019 5:25PM by PIB Thiruvananthpuram
തപാല്‍ വകുപ്പ് യൂണിസെഫുമായിചേര്‍ന്ന് 'കുട്ടികളുടെഅവകാശങ്ങള്‍' എന്ന വിഷയത്തില്‍ സ്റ്റാമ്പ് രൂപകല്‍പ്പനാ മത്സരം സംഘടിപ്പിക്കുന്നു. ഈ മത്സരത്തില്‍വിജയിക്കുന്ന എന്‍ട്രികള്‍ ഈ വര്‍ഷത്തെ ശിശുദിന വേളയില്‍ പുറത്തിറക്കുന്ന സ്റ്റാമ്പില്‍ ഉള്‍പ്പെടുത്തും.
മത്സരത്തില്‍ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്നവര്‍ക്ക് യഥാക്രമം 50,000 രൂപ, 25000 രൂപ, 10,000 രൂപ വീതംകാഷ് അവാര്‍ഡും ലഭിക്കുന്നതാണ്. ഇതിനു പുറമെ അഞ്ചു പേര്‍ക്ക് 5000 രൂപ വീതം പ്രോത്സാഹന സമ്മാനം ലഭിക്കും.
ഒന്നു മുതല്‍ പ്ലസ് ടു വരെയുള്ള ക്‌ളാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ എന്‍ട്രികള്‍ ദ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ (ഫിലാറ്റലി), റൂം നമ്പര്‍ 108, ഡാക് ഭവന്‍, പാര്‍ലമെന്റ്‌സ്ട്രീറ്റ്, ന്യൂഡല്‍ഹി-110001 എന്ന വിലാസത്തില്‍ നേരിട്ടയക്കണം. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി-20.09.2019. കൂടുതല്‍ വിവരങ്ങള്‍www.indiapost.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
AM/MRL- 232
( റിലീസ് ഐ.ഡി: 1582315)
സന്ദര്‍ശക കൗണ്ടര്‍ : 20