PIB Headquarters

ഡോ. സാവര്‍ ധനാനിയ റബ്ബര്‍ ബോര്‍ഡ്‌ ചെയര്‍മാനായി ചുമതലയേറ്റു

പോസ്റ്റഡ് ഓണ്‍: 22 JUL 2019 5:59PM by PIB Thiruvananthpuram

ഡോ. സാവര്‍ ധനാനിയറബ്ബര്‍ബോര്‍ഡ്‌ചെയര്‍മാനായിചുമതലയേറ്റു. 2017 മെയ്മാസംമുതല്‍അദ്ദേഹംറബ്ബര്‍ബോര്‍ഡ്അംഗമായിരുന്നു.

കൊല്‍ക്കത്ത സ്വദേശിയായസാവര്‍ ധനാനിയ ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ സ്വര്‍ണ്ണമെഡലോടെ ബിരുദാനന്തരബിരുദവും ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ടെക്‌നോളജി(ഖരക്പൂര്‍)യില്‍നിന്ന്‌റബ്ബര്‍ടെക്‌നോളജിയില്‍ഡോക്ടറേറ്റും(PhD)നേടിയിട്ടുണ്ട്.  ഇന്‍ഡ്യന്‍ റെയില്‍വേക്കായിറബ്ബറുത്പന്നങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്ന കുടുംബബിസിനസ്സ്ഏറ്റെടുത്തു നടത്തിയഅദ്ദേഹം പിന്നീട്‌സൈക്കിള്‍ടയര്‍, റിക്ഷാടയര്‍ നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞു. ഓള്‍ഇന്ത്യറബ്ബര്‍ ഇന്‍ഡസ്ട്രീസ്അസോസിയേഷന്റെ (എ.ഐ.ആര്‍.ഐ.എ-AIRIA) ഈസ്റ്റേണ്‍ റീജിയണ്‍ ചെയര്‍മാന്‍, ഇന്ത്യറബ്ബര്‍എക്‌സ്‌പോ 2009-ന്റെ കണ്‍വീനര്‍, നാഷണല്‍റബ്ബര്‍കോണ്‍ഫറന്‍സ് 2016 (എ.ഐ.ആര്‍.ഐ.എ, ഈസ്റ്റേണ്‍ റീജിയണ്‍)-ന്റെകണ്‍വീനര്‍, വയൂളി നാച്ചുറല്‍റബ്ബറിനെക്കുറിച്ചുള്ളആദ്യത്തെ ദേശീയവര്‍ക്ക്‌ഷോപ്പിന്റെ (ജിഎന്‍ആര്‍ 2015) കോ-കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എ.ഐ.ആര്‍.ഐ.എ. എഡ്യൂക്കേഷന്‍ കമ്മിറ്റിയുടെ കണ്‍വീനറുംഎ.ഐ.ആര്‍.ഐ.എ,.(മുംബൈ) മാനേജ്‌മെന്റ് കമ്മിറ്റി അംഗവുമാണ്.പോളിമര്‍, റബ്ബര്‍ടെക്‌നോളജിഎന്നീവിഷയങ്ങളുമായി ബന്ധപ്പെട്ട ദേശീയ സമ്മേളനങ്ങളില്‍ ഒട്ടേറെ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയുംഅന്തര്‍ദ്ദേശീയ ജര്‍ണലുകളില്‍ നിരവധി പ്രബന്ധങ്ങള്‍ക്ക് സഹപ്രബന്ധകര്‍ത്താവാകുകയുംചെയ്തിട്ടുണ്ട്.

AM/MRL


( റിലീസ് ഐ.ഡി: 1579844) സന്ദര്‍ശക കൗണ്ടര്‍ : 22