ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ദേശീയ ഡിജിറ്റല്‍ ആരോഗ്യ രൂപരേഖാറിപ്പോര്‍ട്ട്;  അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിച്ചു

Posted On: 15 JUL 2019 3:41PM by PIB Thiruvananthpuram

 

ദേശീയ ഡിജിറ്റല്‍ ആരോഗ്യരൂപരേഖാറിപ്പോര്‍ട്ട് ന്യൂഡല്‍ഹിയില്‍കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ ഇന്ന്പുറത്തിറക്കി. വിവിധ തല്‍പരകക്ഷികളില്‍നിന്ന് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുംസ്വീകരിക്കുന്നതിനായികേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെവെബ്‌സൈറ്റില്‍റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. www.mohfw.gov.inഎന്ന വെബ്‌സൈറ്റില്‍മൂന്നാഴ്ചക്കാലത്തേക്ക് റിപ്പോര്‍ട്ട് ലഭ്യമാണ്.

സാര്‍വ്വത്രിക ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിന് മികച്ച പിന്തുണ നല്‍കാന്‍ ഡിജിറ്റല്‍ ഇടപെടലുകള്‍ വഴി സാധിക്കുമെന്ന് തദവസരത്തില്‍ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ വ്യക്തമാക്കി. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്കു കീഴില്‍സേവനങ്ങള്‍ രാജ്യത്തെ ഓരോ പൗരനും അവന്റെവീട്ടുപടിക്കല്‍ എത്തിക്കുകയെന്ന പ്രധാനമന്ത്രിയുടെകാഴ്ചപ്പാടിനോട്‌ചേര്‍ന്ന് നില്‍ക്കുന്നതാണ്‌ദേശീയ ഡിജിറ്റല്‍ ആരോഗ്യരൂപരേഖയെന്ന് അദ്ദേഹം പറഞ്ഞു.

നിലവിലുള്ള ആരോഗ്യവിവര സംവിധാനങ്ങള്‍ സംയോജിപ്പിച്ച് ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോര്‍ഡ് സംവിധാനവുമായി പരസ്പര പ്രവര്‍ത്തനക്ഷമമാക്കുന്ന ഒരുവ്യവസ്ഥയ്ക്ക് രൂപം നല്‍കുക എന്നതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യമെന്ന് ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ പറഞ്ഞു. ശക്തമായ ഐ.ടി അടിത്തറയിലാണ് ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കിയിട്ടുള്ളതെന്ന് അദ്ദേഹംചൂണ്ടിക്കാട്ടി. 

ശക്തവും ഫലപ്രദവുമായി ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കാനും നിരീക്ഷണം നടത്താനും വിവിധ ഐ.ടി സംവിധാനങ്ങളുടെകേന്ദ്രീകരണം ആവശ്യമാണെന്നും ഇതിന്റെ ഭാഗമായാണ് സമഗ്രവും, രാജ്യം മുഴുവന്‍ ഉള്‍പ്പെടുത്തിയുമുള്ള ഇ-ഹെല്‍ത്ത് സംവിധാനത്തിന് ദേശീയ ഡിജിറ്റല്‍ ആരോഗ്യരൂപരേഖയ്ക്കു കീഴില്‍ പരിശ്രമമാരംഭിച്ചതെന്നുംഡോ. ഹര്‍ഷ് വര്‍ദ്ധന്‍ വ്യക്തമാക്കി. 

കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് സഹമന്ത്രി ശ്രീ. അശ്വിനി കുമാര്‍ ചൗബെ, കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി ശ്രീമതി പ്രീതി സുദന്‍, ദേശീയആരോഗ്യഡിജിറ്റല്‍രൂപരേഖസമിതി ചെയര്‍മാന്‍ ശ്രീ.ജെ.സത്യനാരായണ, സി.ജി.എച്ച്.എസ് ഡയറക്ടര്‍ ജനറലുംഅഡീഷണല്‍ സെക്രട്ടറിയുമായ (ഹെല്‍ത്ത്) ശ്രീ. സഞ്ജീവകുമാര്‍, ജോയിന്റ്‌സെക്രട്ടറി ശ്രീ. ലവ് അഗര്‍വാള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
AM/MRD



(Release ID: 1578886) Visitor Counter : 146