ആയുഷ്‌

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍കൈകാര്യം ചെയ്യുന്നതിനുള്ളസംവിധാനം

Posted On: 28 JUN 2019 3:45PM by PIB Thiruvananthpuram

കഴിഞ്ഞ വര്‍ഷംആഗസ്റ്റ്മുതല്‍ ഈ വര്‍ഷം മാര്‍ച്ച്‌വരെആയുഷ്മരുന്നുകളുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണാജനകമായ 1,127 കേസുകള്‍രാജ്യത്തെ ഫാര്‍മക്കോവിജിലന്‍സ് കേന്ദ്രങ്ങളില്‍റിപ്പോര്‍ട്ട്‌ചെയ്തിട്ടുണ്ട്. കേന്ദ്ര ആയുഷ്‌സഹമന്ത്രി (സ്വതന്ത്ര ചുമതല) ശ്രീ. ശ്രീപദ്‌യെസോ നായിക്ക്‌ലോകസഭയില്‍രേഖാമൂലം നല്‍കിയമറുപടിയില്‍അറിയിച്ചതാണിത്. ആയുഷ്മരുന്നുകളുമായി ബന്ധപ്പെട്ട പരസ്യങ്ങളുടെ നിജസ്ഥിതി പരിശോധിക്കുന്നതിന് 1940 ലെ ഡ്രഗ്‌സ്ആന്റ്‌കോസ്‌മെറ്റിക് നിയമം, 1954 ലെ ഡ്രഗ്‌സ്ആന്റ്മാജിക്‌റെമഡീസ് (ഒബ്ജക്ഷണബിള്‍അഡ്വര്‍ട്ടൈസ്‌മെന്റ്) എന്നിവയ്ക്ക്കീഴിലെ നിയമവ്യവസ്ഥകള്‍ ഉപയോഗിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അധികാരമുണ്ട്.ഇത്തരംവഴിതെറ്റിക്കുന്ന പരസ്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കാന്‍ ഗസറ്റഡ് പദവിയുള്ള നോഡല്‍ഓഫീസര്‍മാരെ നിയമിക്കണമെന്ന്‌സംസ്ഥാനങ്ങളോട്ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴില്‍ആയുര്‍വേദം, സിദ്ധ, യുനാനി, ഹോമിയോപതിമരുന്നുകളുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ പരിശോധിച്ച്‌റിപ്പോര്‍ട്ട് ചെയ്യാന്‍ രാജ്യത്തിന്റെവിവിധ ഭാഗങ്ങളില്‍ ഫാര്‍മക്കോ വിജിലന്‍സ് കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന്ശ്രീപദ് നായിക്ക് പറഞ്ഞു. 
ND/MRD



(Release ID: 1576398) Visitor Counter : 164


Read this release in: English