നൈപുണ്യ വികസന, സംരംഭക
മന്ത്രാലയം
തൊഴിലധിഷ്ഠിതവിദ്യാഭ്യാസത്തിനും പരിശീനത്തിനുമായി ദേശീയകൗണ്‍സില്‍
Posted On:
28 JUN 2019 3:43PM by PIB Thiruvananthpuram
തൊഴിലധിഷ്ഠിതവിദ്യാഭ്യാസത്തിനും പരിശീലനത്തിനുമായികേന്ദ്ര ഗവണ്‍മെന്റ്‌ദേശീയകൗണ്‍സില്‍രൂപീകരിക്കും. തൊഴിലധിഷ്ഠിത പരിശീലനത്തിനുള്ള എന്‍.സി.വി.ടി.യും, ദേശീയനൈപുണ്യവികസന ഏജന്‍സിയും (എന്‍.എസ്.ഡി.എ) യും തമ്മില്‍ ലയിപ്പിച്ചായിരിക്കും പുതിയകൗണ്‍സിലിന് രൂപം നല്‍കുക. ഇത്‌സംബന്ധിച്ച വിജ്ഞാപനം ഈ കഴിഞ്ഞ ഡിസംബറില്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന്‌കേന്ദ്ര നൈപുണ്യവികസന സംരംഭകത്വസഹമന്ത്രി ശ്രീ. ആര്‍.കെ. സിംഗ്‌രാജ്യസഭയില്‍രേഖാമൂലം നല്‍കിയമറുപടിയില്‍അറിയിച്ചു.
തൊഴിലധിഷ്ഠിതവിദ്യാഭ്യാസ പരിശീലന രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക, അവയ്ക്കായി ഹ്രസ്വകാല, ദീര്‍ഘകാല പരിശീലന പരിപാടികള്‍ക്ക്‌രൂപം നല്‍കുക, ഗുണനിലവാരംഉറപ്പാക്കുകമുതലായവയാണ് പുതിയദേശീയകൗണ്‍സിലിന്റെ പ്രാഥമികകടമകള്‍.
ND/MRD
(Release ID: 1576397)
Visitor Counter : 82