മന്ത്രിസഭ

ഇന്ത്യയും ഫിന്‍ലാന്‍ഡും സൈബര്‍ സുരക്ഷാ രംഗത്തു സഹകരിക്കുന്നതിനായി ഒപ്പുവെച്ച ധാരണാപത്രത്തിനു മന്ത്രിസഭയുടെ അംഗീകാരം

Posted On: 12 JUN 2019 8:13PM by PIB Thiruvananthpuram

സൈബര്‍ സുരക്ഷാ രംഗത്തു സഹകരിക്കുന്നതിനായി ഇന്ത്യയും ഫിന്‍ലന്‍ഡുമായി ഒപ്പുവെച്ച ധാരണാപത്രം സംബന്ധിച്ചു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം മുമ്പാകെ വിശദീകരിക്കപ്പെട്ടു.

ഇന്ത്യയും ഫിന്‍ലന്‍ഡും തമ്മില്‍ സുരക്ഷാകാര്യങ്ങളിലുള്ള അറിവിന്റെയും പരിജ്ഞാനത്തിന്റെയും വിനിമയം പ്രോല്‍സാഹിപ്പിക്കുകയും അടുപ്പം വര്‍ധിപ്പിക്കുകയുമാണു ധാരണാപത്രത്തിന്റെ ഉദ്ദേശ്യം.

2019 ജനുവരിയിലാണ് ഇത് ഒപ്പുവെക്കപ്പെട്ടത്



(Release ID: 1574256) Visitor Counter : 92