വടക്കു കിഴക്കന്‍ മേഖലാ വികസന മന്ത്രാലയം
നോര്‍ത്ത് ഈസ്റ്റിനായി ജപ്പാന്‍ 13000 കോടി നിക്ഷേപിക്കും
Posted On:
12 JUN 2019 3:52PM by PIB Thiruvananthpuram
നോര്‍ത്ത് ഈസ്റ്റ് മേഖലയിലുള്ള സംസ്ഥാനങ്ങളിലെ വിവിധ പദ്ധതികള്‍ക്കായി ജപ്പാന്‍ ഗവണ്‍മെന്റ് 13000 കോടി രൂപ നിക്ഷേപിക്കും. കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്ങും, ജപ്പാന്‍ അമ്പാസിഡര്‍ കെന്‍ജി ഹിരാമത്സുവിന്റെ നേതൃത്വത്തിലുള്ള സംഘവും നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് തീരുമാനം. ആസാമില്‍ നടപ്പാക്കുന്ന ഗോഹട്ടി ജലവിതരണ പദ്ധതി, ഗോഹട്ടി സീവേജ് പദ്ധതി, ആസാമിനും മേഘാലയയ്ക്കും ബാധകമായ നോര്‍ത്ത് ഈസ്റ്റ് റോഡ് നെറ്റ്‌വര്‍ക്ക് ഇംപ്രൂവ്‌മെന്റ് പദ്ധതി, മേഘാലയയില്‍ നടപ്പാക്കുന്ന നോര്‍ത്ത് ഈസ്റ്റ് നെറ്റ്‌വര്‍ക്ക് ഇംപ്രൂവ്‌മെന്റ് പദ്ധതി, സിക്കിമിലെ ജൈവവൈവിധ്യ സംരക്ഷണ, വനപാലന പദ്ധതി, ത്രിപുരയിലെ സുസ്ഥിര വനപാലന പദ്ധതി, മിസോറാമിലെ സുസ്ഥിര കൃഷി, ജലസേചന സാങ്കേതിക സഹകരണ പദ്ധതി, നാഗാലാന്‍ഡിലെ വനപാലന പദ്ധതി എന്നിവ ജപ്പാന്‍ സഹായം ലഭ്യമാകുന്ന ചില സുപ്രധാന പദ്ധതികളാണ്.
IE/AB (12.06.19)
(Release ID: 1574248)
Visitor Counter : 139