പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം

ലോക്പാല്‍ അധ്യക്ഷനെയും അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു

അപേക്ഷ ലഭിക്കേണ്ട അവസാന ദിവസം ഫെബ്രുവരി 22

Posted On: 06 FEB 2019 4:49PM by PIB Thiruvananthpuram

ലോക്പാല്‍ അധ്യക്ഷനെയും അംഗങ്ങളെയും നിയമിക്കുന്നതിന് ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള സെര്‍ച്ച് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. 

യോഗ്യതാ മാനദണ്ഡം, അപേക്ഷ/ശുപാര്‍ശ സമര്‍പ്പിക്കേണ്ട ഫോറംഎന്നിവകേന്ദ്ര പഴ്‌സണല്‍ ആന്റ് ട്രെയിനിംഗ് വകുപ്പിന്റെവെബ്‌സൈറ്റായ http://dopt.gov.in ലെ https://dopt.gov.in/sites/default/files/Lokpal-Advertisement.pdf എന്ന ലോക്പാല്‍ ലിങ്കില്‍ ലഭ്യമാണ്. 
ഈ മാസം ഇരുപത്തിരണ്ടാം തീയതി (2019 ഫെബ്രുവരി 22) വൈകിട്ട് 5 മണിക്കകം അപേക്ഷ ലഭിച്ചിരിക്കണം.Chairperson, Search Committee for appointment of Chairperson and Members of the Lokpal at Post Box No. 12, GPO, New Delhi – 110001എന്ന വിലാസത്തിലോlokpal.searchcomm[at]gov[dot]inഎന്ന ഇ-മെയിലിലോ ഫെബ്രുവരി 22 ന് വൈകിട്ട് 5 മണിക്ക് മുമ്പായി ലഭിച്ചിരിക്കണം. അവസാന ദിനത്തിനു ശേഷംലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

ND/MRD 



(Release ID: 1563118) Visitor Counter : 96


Read this release in: English , Urdu , Hindi