യുവജനകാര്യ, കായിക മന്ത്രാലയം

കായിക താരങ്ങളുടെ തിരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പാക്കാന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

Posted On: 27 DEC 2018 2:40PM by PIB Thiruvananthpuram

വിവിധ ദേശീയ, അന്തര്‍ദേശീയ സ്‌പോര്‍ട്‌സ് മത്സരങ്ങളിലേയ്ക്ക് കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ സുതാര്യത ഉറപ്പ് വരുത്താന്‍ ഗവണ്‍മെന്റ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കേന്ദ്ര യുവജനകാര്യ, സ്‌പോര്‍ട്‌സ് സഹമന്ത്രി (സ്വതന്ത്ര ചുമതല) കേണല്‍ രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് അറിയിച്ചു. ബന്ധപ്പെട്ട ദേശീയ സ്‌പോര്‍ട്‌സ് ഫെഡറേഷനുകളാണ് അതത് ദേശീയ ഇനങ്ങള്‍ക്ക് കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നതെന്ന് അദ്ദേഹം ലോകസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. ഫെഡറേഷനുകളുടെ പ്രവര്‍ത്തനങ്ങളില്‍ ഗവണ്‍മെന്റ് ഇടപെടാറില്ലെങ്കിലും കായിക താരങ്ങളുടെ തിരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പുവരുത്താനാണ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതെന്ന് ശ്രീ. റാത്തോഡ് പറഞ്ഞു.

സാമ്പത്തിക പശ്ചാത്തലം ഒന്നും നോക്കാതെ രാജ്യത്തുടനീളമുള്ള കായിക പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര യുവജനകാര്യ, സ്‌പോര്‍ട്‌സ് മന്ത്രാലയം, സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ വഴി വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. ഇത് പ്രകാരം സായി പരിശീലന കേന്ദ്രങ്ങള്‍ മുഖേന രാജ്യത്തെ ഗ്രാമീണ, ഗിരിവര്‍ഗ്ഗ, പിന്നാക്ക, തീരദേശ മേഖലകളിലെ കായിക പ്രതിഭകളെ കണ്ടെത്തി അവര്‍ക്ക് വിദഗ്ദ്ധ പരിശീലനം, സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍, സ്‌പോര്‍ട്‌സ് കിറ്റുകള്‍, വിദ്യാഭ്യാസ സഹായം, ആരോഗ്യ ഇന്‍ഷ്വറന്‍സ്, സ്റ്റൈപെന്റ് മുതലായവ ലഭ്യമാക്കി വരുന്നുണ്ടെന്നും കേന്ദ്ര സഹമന്ത്രി അറിയിച്ചു.

ടാര്‍ജറ്റ് ഒളിംപിക് പോഡിയം പദ്ധതി പ്രകാരം തിരഞ്ഞെടുത്തുന്ന കായിക താരങ്ങള്‍ക്ക് അത്യാധുനിക സൗകര്യങ്ങള്‍ ഉള്ള രാജ്യത്തിനകത്തും, വിദേശത്തുമുള്ള സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, അക്കാദമികള്‍ തുടങ്ങിയവയില്‍ പരിശീലനം നല്‍കിവരുന്നുവെന്ന് ശ്രീ. റാത്തോഡ് അറിയിച്ചു.
ND   MRD - 955
***


(Release ID: 1557637) Visitor Counter : 123
Read this release in: English