നിതി ആയോഗ്‌

വികസനം കാംക്ഷിക്കുന്ന ജില്ലകളുടെ രണ്ടാം ഘട്ട റാങ്കിംഗ് നാളെ പുറത്ത് വിടും

Posted On: 26 DEC 2018 4:43PM by PIB Thiruvananthpuram

വികസനം കാംക്ഷിക്കുന്ന ജില്ലകള്‍ക്കായുള്ള പദ്ധതിയുടെ കീഴിലെ രണ്ടാം ഘട്ട റാങ്കിംഗ് നിതി ആയോഗ് സി.ഇ.ഒ. ശ്രീ. അമിതാഭ് കാന്ത് ന്യൂഡല്‍ഹിയില്‍ നാളെ പുറത്തിറക്കും. 2018 ജനുവരി ഒന്നു മുതല്‍ ഒക്‌ടോബര്‍ 31 വരെ ജില്ലകള്‍ കൈവരിച്ച പുരോഗതിയുടെ അടിസ്ഥാനത്തിലാണ് റാങ്കിംഗ്.

ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, കൃഷി, ജലവിഭവം സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നീ മേഖലകളിലെ പ്രകടനം സുതാര്യമായി വിലയിരുത്തിയാണ് ജില്ലകള്‍ക്ക് റാങ്കിംഗ് നല്‍കിയിരിക്കുന്നത്. ഇത് ആദ്യമായി നിതി ആയോഗിന്റെ നോളജ് പങ്കാളികളായ ടാറ്റ ട്രസ്റ്റും, ബില്‍ ആന്റ് മെലിന്‍ഡാ ഗേറ്റ്‌സ് ഫൗണ്ടേഷനും നടത്തിയ സര്‍വ്വേയുടെ വിവരങ്ങളും റാങ്കിംഗ് തയ്യാറാക്കുന്നതില്‍ പരിഗണിച്ചിട്ടുണ്ട്.
AM   MRD - 953
***

 


(Release ID: 1557437)
Read this release in: English , Marathi