മന്ത്രിസഭ

അന്താരാഷ്ട്ര സൗര സഖ്യ കരാര്‍ ഭേദഗതി കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു

Posted On: 01 NOV 2018 11:39AM by PIB Thiruvananthpuram

ഐക്യ രാഷ്ട്രസഭയില്‍ അംഗങ്ങളായ എല്ലാ രാജ്യങ്ങള്‍ക്കും അന്താരാഷ സൗര സഖ്യത്തില്‍ (ഐ.എസ്.എ) അംഗത്വം അനുവദിക്കുന്നതിന് സഖ്യത്തിന്റെ ചട്ടക്കൂട് കരാര്‍ ഭേദഗതി ചെയ്യാന്‍ ഐ.എസ്.എ. യുടെ ആദ്യ സഭാ സമ്മേളനത്തില്‍ കൊണ്ടു വന്ന പ്രമേയത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കി.

പ്രയോജനങ്ങള്‍:
    അന്താരാഷ്ട്ര സൗര സഖ്യത്തിന്റെ പ്രയോജനം തുറന്ന് കൊടുക്കുന്നത് സൗരോര്‍ജ്ജ വികസനത്തിനും, വിന്യാസത്തിനുമുള്ള  സാര്‍വ്വദേശീയ അഭ്യര്‍ത്ഥനയോടെ സൗരോര്‍ജ്ജത്തെ ആഗോള കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്താനാകും. ഐക്യരാഷ്ട്രസഭയിലെ അംഗങ്ങളെ എല്ലാം ഐ.എസ്.എ. യില്‍ ഉള്‍പ്പെടുത്തുന്നത് വഴി സഖ്യം കൂടുതല്‍ കരുത്താര്‍ജ്ജിക്കും. ഐ.എസ്.എ. യുടെ അംഗസംഖ്യ വിപുലീകരിക്കുന്നത് ലോകത്തിന് മൊത്തത്തില്‍ ഗുണകരമായി മാറും.



(Release ID: 1551519) Visitor Counter : 109