പോസ്റ്റഡ് ഓണ്‍:
25 OCT 2018 12:19PM by PIB Thiruvananthpuram
കേന്ദ്ര ഗവണ്മെന്റ് അടുത്ത് തന്നെ പ്രഖ്യാപിക്കാന്‍ പോകുന്ന കാര്‍ഷിക കയറ്റുമതി നയത്തില്‍ പ്രത്യേക കാര്‍ഷിക മേഖലകള്‍ ഉണ്ടായിരിക്കുമെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ, സിവില്‍, വ്യോമയാന മന്ത്രി ശ്രീ. സുരേഷ് പ്രഭു പറഞ്ഞു. ഏകദേശം 600 ദശലക്ഷം ടണ്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളാണ് ഇന്ത്യ ഉല്‍പ്പാദിപ്പിക്കുന്നത്. സംസ്ക്കരണത്തിലൂടെയും മറ്റും കാര്‍ഷികോല്‍പ്പന്നങ്ങള്‍ പാഴായി പോകുന്നത് പരമാവധി കുറച്ച് കൊണ്ട് കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് ഗവണ്മെന്റിന്റെ ലക്ഷ്യമെന്ന് അദ്ദേഹം ന്യൂഡല്‍ഹിയില്‍ ഒരു ജൈവ കാര്‍ഷിക പ്രദര്‍ശനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
2017-18 ല്‍ ഇന്ത്യ 1.7 ദശലക്ഷം ടണ്‍ ജൈവ കാര്‍ഷികോല്‍പ്പന്നങ്ങളാണ് ഉല്‍പ്പാദിപ്പിച്ചത്. ഈ കാലയളവില്‍ മൊത്തം 4.58 ലക്ഷം മെട്രിക് ടണ്‍ ജൈവ കാര്‍ഷികോല്‍പ്പന്ന കയറ്റുമതിയാണ് നടന്നതെന്നും ശ്രീ. സുരേഷ് പ്രഭു പറഞ്ഞു. അമേരിക്ക, യൂറോപ്യന്‍ യൂണിയന്, കാനഡ, സ്വിറ്റ്സര്‍ലാന്റ്, ആസ്ട്രേലിയ, ഇസ്രായേല്‍, ദക്ഷിണ കൊറിയ, വിയറ്റ്നാം, ന്യൂസിലാന്റ്, ജപ്പാന് എന്നിവിടങ്ങളിലേയ്ക്കാണ് ജൈവ കാര്‍ഷികോല്‍പ്പന്നങ്ങള്‍ പ്രധാനമായും കയറ്റുമതി ചെയ്തത്.
ND MRD - 799
***