ധനകാര്യ മന്ത്രാലയം

പ്രത്യക്ഷ നികുതി - ജി.ഡി.പി. അനുപാതത്തില്‍ വര്‍ദ്ധന

Posted On: 22 OCT 2018 3:35PM by PIB Thiruvananthpuram

രാജ്യത്ത്  കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിനിടെ പ്രത്യക്ഷ നികുതി-ജി.ഡി.പി. അനുപാതത്തില്‍തുടര്‍ച്ചയായ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്ന്‌കേന്ദ്ര പ്രത്യക്ഷ നികുതിബോര്‍ഡ് പുറത്തിറക്കിയകണക്കുകള്‍വ്യക്തമാക്കുന്നു. 2017-18 ലെ 5.98 ശതമാനംഎന്നത്കഴിഞ്ഞ 10 വര്‍ഷത്തിനിടെയിലുള്ള ഏറ്റവുംമികച്ച പ്രത്യക്ഷ നികുതി-ജി.ഡി.പി. അനുപാതമാണ്. 

കഴിഞ്ഞ നാല് ധനകാര്യവര്‍ഷത്തെ കണക്കെടുത്താല്‍റിട്ടേണുകള്‍ ഫയല്‍ചെയ്യുന്നതില്‍ 80 ശതമാനത്തിലധികം വര്‍ദ്ധനവുണ്ട്. 2013-14 ല്‍ 3.79 കോടിആയിരുന്ന സ്ഥാനത്ത് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 6.85 കോടിയായിഉയര്‍ന്നു. 

ആധായ നികുതി ഫയല്‍ചെയ്യുന്നവരുടെ എണ്ണത്തിലും 65 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായി. 2013-14 ല്‍ 3.31 കോടിആയിരുന്ന സ്ഥാനത്ത് 2017-18 ല്‍ 5.44 കോടിയോളം പേര്‍ റിട്ടേണുകള്‍ ഫയല്‍ചെയ്തു.

കോര്‍പ്പറേറ്റ് നികുതിദായകര്‍ നല്‍കുന്ന ശരാശരി നികുതി 2014-15 ലെ 32.28 ലക്ഷത്തില്‍ നിന്നും 2017-18 ല്‍ 49.95 ലക്ഷമായിഉയര്‍ന്നു (55 ശതമാനം വര്‍ദ്ധന).
2014-15 ല്‍ ഒരുകോടിരൂപയിലധികംവരുമാനമുള്ള 88,649 പേര്‍ തങ്ങളുടെആദായംവെളിപ്പെടുത്തിയപ്പോള്‍ 217-18 ല്‍ അത് 1,40,139 ആയിഉയര്‍ന്നു (60 ശതമാനത്തിന്റെ വര്‍ദ്ധന).
കേന്ദ്ര പ്രത്യക്ഷ നികുതിബോര്‍ഡിന്റെ നികുതിസ്ഥിതിവിവരകണക്കുകള്‍www.incometaxindia.gov.inലഭ്യമാണ്.


ND/MRD 



(Release ID: 1550292) Visitor Counter : 113


Read this release in: English , Urdu