വാണിജ്യ വ്യവസായ മന്ത്രാലയം

ഇന്ത്യയില്‍ റഷ്യന്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് അതിവേഗ സംവിധാനം

Posted On: 05 OCT 2018 3:35PM by PIB Thiruvananthpuram

വാണിജ്യ, വ്യവസായ, മന്ത്രാലയത്തിന്റെ  ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്റ് പ്രമോഷന്‍ (ഡി.ഐ.പി.പി) സെക്രട്ടറിയുടെ നിയന്ത്രണത്തില്‍, റഷ്യന്‍ കമ്പനികള്‍ക്കുവേണ്ടി ഒരു അതിവേഗ ഏകജാലക  സംവിധാനം  രൂപവല്‍ക്കരിക്കുമെന്ന് കേന്ദ്ര  വ്യവസായ വാണിജ്യ മന്ത്രി ശ്രീ. സുരേഷ് പ്രഭു അറിയിച്ചു. ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യാ -റഷ്യ ബിസിനസ് ഉച്ചകോടിയ്ക്കിടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പോളിസി ആന്റ് പ്രൊമോഷന്‍,  ഇന്‍വെസ്റ്റ് ഇന്ത്യ, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) എന്നിവ സംയുക്തമായി സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യയില്‍ നിന്നുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി മുമ്പ് സ്ഥാപിച്ച റഷ്യന്‍ ഡെസ്‌കിനൊപ്പം ഈ സംവിധാനവും പ്രവര്‍ത്തിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.   
ഇന്റര്‍നാഷണല്‍ നോര്‍ത്ത് സൗത്ത് ട്രാന്‍സ്‌പോര്‍ട്ട് കോറിഡോര്‍ പദ്ധതിയുടെ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നും, യുറേഷ്യന്‍ ഇക്കണോമിക് യൂണിയന്‍ (ഇഎഇയു) യുമായി ചേര്‍ന്നുള്ള ഒരു സ്വതന്ത്ര വ്യാപാര കരാറില്‍ ഉടനെ ഒപ്പുവയ്ക്കുമെന്നും ശ്രീ. സുരേഷ് പ്രഭു പറഞ്ഞു. ഇന്ത്യന്‍ സംസ്ഥാനങ്ങളും റഷ്യന്‍ പ്രദേശങ്ങളും തമ്മിലുള്ള പ്രാദേശിക പങ്കാളിത്തവും ഇത് പ്രോത്സാഹിപ്പിക്കും.
റഷ്യയുമായുള്ള സാമ്പത്തിക സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു പദ്ധതി തയാറാക്കാന്‍ നിര്‍ദേശിച്ചതായി റഷ്യന്‍ സാമ്പത്തിക വികസന മന്ത്രി ശ്രീമതി. മാക്‌സിം ഒറേഷ്‌ക്കിന്‍ പറഞ്ഞു. ദേശീയ കറന്‍സിയിലുള്ള വ്യാപാരത്തിന് പുറമെ, ഇന്ത്യയുമായുള്ള ഇരട്ട നികുതി ഒഴിവാക്കല്‍ കരാറിനായും ഉറ്റുനോക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
GK   MRD - 762
***(Release ID: 1548873) Visitor Counter : 48