വ്യോമയാന മന്ത്രാലയം

വിമാനത്താവളങ്ങളിലെ യാത്രികര്‍ക്കുള്ള 'ഡിജി യാത്ര' നയം പുറത്തിറക്കി

Posted On: 04 OCT 2018 3:13PM by PIB Thiruvananthpuram

വിമാനത്താവളങ്ങളിലെ യാത്രക്കാര്‍ക്ക് ബയോമെട്രിക് അധിഷ്ഠിത ഡിജിറ്റല്‍ പ്രോസസിങ്ങ് നടപ്പാക്കുന്നതിനുള്ള നയം കേന്ദ്ര വാണിജ്യ, വ്യവസായ, വ്യോമ യാന മന്ത്രി ശ്രീ സുരേഷ് പ്രഭു പുറത്തിറക്കി. ഡിജി യാത്ര എന്ന പേരില്‍ അറിയപ്പെടുന്ന ബയോമെട്രിക് അധിഷ്ഠിത ഡിജിറ്റല്‍ പ്രോസസിങ്ങ് കേന്ദ്രീകൃത പ്ലാറ്റ്‌ഫോം 2019 ഫെബ്രുവരിയോടെ പ്രവര്‍ത്തനക്ഷമമാകും. ബംഗലൂരു, ഹൈദരാബാദ് രാജ്യാന്തര വിമാനത്താവളങ്ങളിലാണ് 2019 ഫെബ്രുവരിയില്‍ പരീക്ഷണ പദ്ധതി നടപ്പാക്കുക. 

കോല്‍ക്കത്ത, വാരണസി, പുണെ, വിജയവാഡ എന്നിവിടിങ്ങളിലേക്കും 2019 ഏപ്രില്‍ മാസത്തോടെ പദ്ധതി വ്യാപിപ്പിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ലക്ഷ്യമിടുന്നു. യാത്രയ്ക്ക് സൗകര്യം ഒരുക്കുന്ന ഏതൊരു സേവന ദാതാവിനും ഭാവിയില്‍ ഈ പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്താനാകുമെന്ന് ശ്രീ സുരേഷ് പ്രഭു പറഞ്ഞു. കേന്ദ്ര സിവില്‍ വ്യോമയാന സഹമന്ത്രി ശ്രീ ജയന്ത് സിന്‍ഹ, സിവില്‍ വ്യോമയാന സെക്രട്ടറി ശ്രീ രാജീവ് നയന്‍ ചൗബേ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 
 
IE-BSN(04.10.2018)


(Release ID: 1548625) Visitor Counter : 112


Read this release in: English , Bengali