മന്ത്രിസഭ

ഐ.സി.എ.ഐ.യും, കെനിയയിലെ ഐ.സി.പി.എ.കെ. യും തമ്മില്‍ ധാരണാപത്രം ഒപ്പ് വയ്ക്കും

Posted On: 26 SEP 2018 4:14PM by PIB Thiruvananthpuram

 

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയും (ഐ.സി.എ.ഐ.), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അക്കൗണ്ട്‌സ് ഓഫ് കെനിയയും (ഐ.സി.പി.എ.കെ.) തമ്മില്‍ ധാരണാപത്രം ഒപ്പിടുന്നതിന്  പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. സംയുക്ത ഗവേഷണം, ഗുണനിലവാര നിയന്ത്രണത്തന് പിന്‍തുണ, ശേഷി വികസനം, ട്രെയിനിംഗ് അക്കൗണ്ടന്റ്മാരുടെ വിനിമയ പരിപാടികള്‍, തുടര്‍ വിദ്യാഭ്യാസ പരിപാടികള്‍, ശില്‍പ്പശാലകള്‍ സമ്മേളനങ്ങള്‍ തുടങ്ങിയവ നടത്താന്‍ ധാരണാപത്രം സഹായിക്കും.

വിശദാംശങ്ങള്‍
·    ഐ.സി.എ.ഐ. യും, ഐ.സി.പി.എ.കെ. യും പരസ്പരം അംഗീകരിച്ച സമയക്രമം പ്രകാരം രണ്ട് സ്ഥാപനങ്ങളിലെയും പ്രധാനപ്പെട്ട അംഗങ്ങള്‍ക്ക് തങ്ങളുടെ അറിവും, അനുഭവ സമ്പത്തും കൈമാറാന്‍ വേദി ലഭിക്കും. 
·    ഐ.സി.എ.ഐ., ഐ.സി.പി.എ.കെ. പങ്കാളിത്തത്തെക്കുറിച്ച് മൊത്തത്തില്‍ അവബോധം സൃഷ്ടിക്കുന്നതിന് സംയുക്ത പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കും.
·    ഗുണനിലവാര ഉദ്യമങ്ങള്‍, ട്രെയിനി അക്കൗണ്ടന്റ്മാരുടെ വിനിമയ പരിപാടികള്‍ മുതലായവയില്‍ ഐ.സി.എ.ഐ. യും, ഐ.സി.പി.എ.കെ. യും തമ്മില്‍ സഹകരിക്കും. 

പ്രധാന ഗുണഫലം
    കെനിയയുടെ ആറാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയും, കെനിയയിലേയ്ക്കുള്ള ഏറ്റവും വലിയ കയറ്റുമതി രാജ്യവും ഇന്ത്യയാണ്. മൊത്തം ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചയുടെ തോതില്‍ കെനിയന്‍ സമ്പദ്ഘടന ആഫ്രിക്കയിലെ ഏറ്റവും മികച്ച സമ്പദ് ഘടനകളില്‍ മുന്‍പന്തിയിലാണ്. കെനിയയുടെ ഒന്നാമത്തെ വിദേശ വ്യാപാര പങ്കാളിയാകാനാണ് ഇന്ത്യയുടെ ശ്രമം. ഈ ധാരണാപത്രം വഴി കെനിയയില്‍ ഇന്ത്യന്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്മാര്‍ക്ക് വമ്പിച്ച തൊഴിലവസരങ്ങളും ലഭ്യമാകും.
ND/MRD 



(Release ID: 1547642) Visitor Counter : 103