മന്ത്രിസഭ

ലഹരി മരുന്ന് കടത്ത് തടയുന്നതിന് പരസ്പര  സഹകരണത്തിന് ഇന്ത്യ- ഉസ്‌ബെക്ക് ധാരണാപത്രം

Posted On: 26 SEP 2018 4:21PM by PIB Thiruvananthpuram

 

ലഹരി പദാര്‍ത്ഥങ്ങള്‍, മയക്ക് മരുന്നുകള്‍ മുതലായവയുടെ കള്ളക്കടത്ത് തടയുന്നതില്‍ പരസ്പര സഹകരണം ഉറപ്പ് വരുത്താന്‍ ഇന്ത്യയും, ഉസ്‌ബെക്കിസ്ഥാനും തമ്മിലുള്ള ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
പ്രയോജനങ്ങള്‍
        ലഹരി പദാര്‍ത്ഥങ്ങളുടെയും, മയക്ക് മരുന്നുകളുടെയും നിയന്ത്രണത്തിനും ഇവയുടെ കള്ളക്കടത്ത് തടയുന്നതിനുമുള്ള പരസ്പരം സഹകരണത്തിന് ധാരണാപത്രം സഹായിക്കും. ഇതുമായി ബന്ധപ്പെട്ട് ഇരു ഗവണ്‍മെന്റുകള്‍ക്കും കീഴിലുള്ള സ്ഥാപനങ്ങള്‍ തമ്മിലുള്ള ഫലപ്രദമായ ആശയവിനിമയത്തിനും ഇത് വഴിയൊരുക്കും. ധാരണാപത്രം നിലവില്‍ വന്നാല്‍ രാജ്യാന്തര ലഹരിക്കടത്ത് തടയാനും സഹായകമാകും.
ND/MRD



(Release ID: 1547636) Visitor Counter : 86