ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

328 മരുന്നു സംയുക്തങ്ങളുടെ നിര്‍മ്മാണവും വില്‍പനയും വിതരണവും നിരോധിച്ചു

പോസ്റ്റഡ് ഓണ്‍: 11 SEP 2018 5:43PM by PIB Thiruvananthpuram

    328 മരുന്നു സംയുക്തങ്ങളുടെ(ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍സ്) വില്‍പനയ്ക്കു വേണ്ടിയുള്ള നിര്‍മ്മാണവും, മനുഷ്യ ഉപയോഗത്തിനുള്ള വില്‍പനയോ വിതരണമോ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം നിരോധിച്ചു. ചില ഉപാധികള്‍ക്ക് വിധേയമായി ആറ് മരുന്നു സംയുക്തങ്ങളുടെ നിര്‍മ്മാണവും, വില്‍പനയും വിതരണവും നിയന്ത്രിക്കാനും മന്ത്രാലയം തീരുമാനിച്ചു.
    1940ലെ ഡ്രഗ്‌സ് ആന്‍ഡ് കോസ്മറ്റിക്‌സ് നിയമത്തിലെ സെക്ഷന്‍ 26എ പ്രകാരമാണ് 328 മരുന്നു സംയുക്തങ്ങളുടെ വില്‍പനയ്ക്കു വേണ്ടിയുള്ള നിര്‍മ്മാണവും, മനുഷ്യ ഉപയോഗത്തിനുള്ള വില്‍പനയും വിതരണവും നിരോധിച്ചത്. 2018 സെപ്റ്റംബര്‍ ഏഴിന് ഇത് സംബന്ധിച്ച വിജ്ഞാപനമിറക്കി. ഈ വിജ്ഞാപനത്തിന് ഉടന്‍ പ്രാബല്യമുണ്ടാകും.
 ആരോഗ്യത്തിന് ഹാനികരമാണെന്ന കാരണത്താല്‍ 2016ലാണ് 349 മരുന്നു സംയുക്തങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റ് നിരോധിച്ചത്. എന്നാല്‍ ഇതിനെതിരെ മരുന്നു നിര്‍മ്മാണ കമ്പനികള്‍ വിവിധ ഹൈക്കോടതികളിലും സുപ്രീം കോടതിയിലും ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്ന് സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡ് ഈ വിഷയം പരിശോധിച്ച് കേന്ദ്ര ഗവണ്‍മെന്റിന് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 328 മരുന്നു സംയുക്തങ്ങള്‍ ഇപ്പോള്‍ നിരോധിച്ചത്.
IE-BSN (12.09.2018)

 


( റിലീസ് ഐ.ഡി: 1545826) സന്ദര്‍ശക കൗണ്ടര്‍ : 115
ഈ റിലീസ് വായിക്കുക: English