രാഷ്ട്രപതിയുടെ കാര്യാലയം
തൃശൂര്‍സെന്റ്‌തോമസ്‌കോളജ് ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് രാഷ്ട്രപതി ശ്രീ. രാം നാഥ്‌കോവിന്ദ് നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
प्रविष्टि तिथि:
07 AUG 2018 12:28PM by PIB Thiruvananthpuram
സെന്റ്‌തോമസ്‌കോളജിന്റെശതാബ്ദിആഘോഷം - സത്യപ്രയാണ്‍ ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചതില്‍ എനിക്ക്അതിയായസന്തോഷമുണ്ട്. കേരളത്തില്‍ മാത്രമല്ല, രാജ്യത്തുടനീളംവൈജ്ഞാനികമേഖലയില്‍ കനപ്പെട്ട സംഭാവനകള്‍ നല്കിയ ഈ സ്ഥാപനത്തിന് വലിയഅഭിമാനത്തിന്റെയുംആത്മസംതൃപ്തിയുടെയും നിമിഷമാണിത്. വിദ്യാര്‍ത്ഥികള്‍, പ്രൊഫസര്‍മാര്‍, കോളജ് ഭരണാധികാരികള്‍, പൂര്‍വവിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, കോളജുമായി ബന്ധപ്പെട്ട സമൂഹംഎന്നിവരടങ്ങുന്ന സെന്റ്‌തോമസ്‌കോളജ്കുടംബത്തെ ഞാന്‍ അഭിനന്ദിക്കുന്നു. കഴിഞ്ഞ ഒരു നൂറ്റാണ്ട് ബൃഹത്തായ നേട്ടങ്ങളുടേതായിരുന്നു. എന്നാല്‍ഇത്അടുത്ത 100 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ളശിലാസ്ഥാപനമേ ആയിട്ടുള്ളുഎന്നാണ് എന്റെവിശ്വാസം.
ഈ കോളജിന്റെഉത്ഭവകഥശരിക്കുംആവേശകരമാണ്. തൃശൂര്‍രൂപതയുടെ പ്രഥമ ബിഷപ്പായിഡോ. അഡോള്‍ഫ്‌സ് എഡ്വിന്‍ മെഡലിക്കോട്ട് 1887 ല്‍ അധികാരമേറ്റു. രൂപതയില്‍ മുന്‍ഗണനാ ക്രമത്തില്‍ നടപ്പാക്കേണ്ട അഞ്ചുകാര്യങ്ങളെക്കുറിച്ച്അദ്ദേഹംവൈകാതെവത്തിക്കാനിലെ പോപ്പിന് എഴുതി. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുംവേണ്ടിഓരോവിദ്യാലയങ്ങള്‍സ്ഥാപിക്കുകഎന്നതായിരുന്നുഅതില്‍ആദ്യത്തെയുംരണ്ടാമത്തെയുംആവശ്യങ്ങള്‍. തനിക്ക് താമസിക്കാന്‍ മെത്രാസന മന്ദിരം നിര്‍മ്മിക്കുക എന്നത്മൂന്നാമത്തെ ആവശ്യം മാത്രമായിരുന്നു. അക്കാലത്ത്അദ്ദേഹംഒരുചെറിയവാടകവീട്ടിലാണ്താമസിച്ചിരുന്നത്.
ആണ്‍കുട്ടികള്‍ക്കുള്ളസ്‌കൂള്‍ 1889 ല്‍ ആരംഭിച്ചു. മുപ്പതുവര്‍ഷങ്ങള്‍ക്കുശേഷംഅത്ഒരുകോളജായിഉയര്‍ത്തപ്പെട്ടു. അതാണ് 100 വര്‍ഷംതികഞ്ഞ ഈ സ്ഥാപനം. ഇക്കാലയളവില്‍ പ്രഗത്ഭരായ അനേക വിദ്യാര്‍ത്ഥികള്‍ ഈ കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. പ്രശസ്തരായ അനേകംവ്യക്തികള്‍ ഈ കോളജില്‍സന്ദര്‍ശനം നടത്തി. 1927 ഒക്ടോബറില്‍, മഹാത്മഗാന്ധിഇവിടെഎത്തുകയുംദേശീയ പ്രസ്ഥാനത്തില്‍സെന്റ്‌തോമസ്‌കോളജിന്റെ പങ്ക് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയുംചെയ്തുഎന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അന്ന്അദ്ദേഹം ഈ കാമ്പസിലാണ് കോളജ്‌വിദ്യാര്‍ത്ഥികളെഅഭിസംബോധന ചെയ്തത്. വിദ്യാര്‍ത്ഥികള്‍അന്ന് 501 രൂപ സമാഹരിച്ച്‌സ്വാതന്ത്ര്യ സമര ഫണ്ടിലേയ്ക്ക്‌സംഭാവനയായിഅദ്ദേഹത്തെ ഏല്പിക്കുകയുംചെയ്തു. ഇന്ന് ഈ തുകതുച്ഛമായിതോന്നുന്നുണ്ടാകും. പക്ഷേ 1927 ല്‍ ആ തുകയുടെമൂല്യംവളരെവലുതായിരുന്നു.
ഇന്ത്യയുടെമഹാന്മാരായരണ്ടുരാഷ്ട്രപതിമാരുടെയെങ്കിലുംകാലടികള്‍ പിന്തുടര്‍ന്നാണ്ഇന്ന് ഞാന്‍ ഇവിടെഎത്തിയിരിക്കുന്നത്. 1980 ല്‍ അന്നത്തെ പ്രസിഡന്റ് നീലംസഞ്ജീവറെഡ്ഢികോളജിന്റെ വജ്ര ജൂബിലിആഘോഷങ്ങള്‍ഉദ്ഘാടനം ചെയ്യുകയുണ്ടായി. 2008 ല്‍ പ്രസിഡന്റ് എപിജെഅബ്ദുള്‍കലാമിന്റെസാന്നിധ്യത്തിലാണ് 90-ാം വാര്‍ഷികാഘോഷങ്ങള്‍ക്കുതുടക്കമിട്ടത്. ഇതിനിടെ 1994 ല്‍ കോളജിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളില്‍മുഖ്യാതിഥിയായി പങ്കെടുത്തത് ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ പി.വി നരസിംഹറാവുആയിരുന്നു. രാഷ്ട്രം ഭാരതരത്‌നം ബഹുമതി നല്കിആദരിച്ച, നമ്മുടെ കാലത്തുതന്നെ വിശുദ്ധയായി അംഗീകരിക്കപ്പെട്ട മദര്‍തെരേസയും ആ വര്‍ഷംതന്നെ ഈ കോളേജ്‌സന്ദര്‍ശിച്ച്അനുഗ്രഹിച്ചു.
മഹത്തുക്കളുടെസന്ദര്‍ശനം വെറുംആകസ്മികമായിരുന്നില്ല. കേരളത്തിന്റെയും ഈ രാജ്യത്തിന്റെയും ബൗദ്ധീക ജീവിതത്തിലും പൊതുജീവിതത്തിലുംസെന്റ്‌തോമസ്‌കോളജ് നല്കിയസേവനങ്ങള്‍ക്കുള്ളഅംഗീകാരംകൂടിയായിരുന്നു ആ സന്ദര്‍ശനങ്ങള്‍ ഓരോന്നും. കേരളത്തിന്റെഏറ്റവുംമികച്ച രണ്ടുമുഖ്യമന്ത്രിമാര്‍ ശ്രീഇഎംഎസ് മ്പൂതിരിപ്പാടും ശ്രീസിഅച്യുതമേനോനും ഇവിടെവിദ്യാര്‍ത്ഥികളായിരുന്നു. പ്രഗത്ഭലോകസഭാംഗം ശ്രീസിഎം സ്റ്റീഫന്‍ ഉള്‍പ്പെടെകേരളം കണ്ട നിരവധി രാഷ്ട്രീയ നേതാക്കള്‍ ഈ കലാലയത്തിന്റെസംഭാവനകളാണ്. ചിന്മയമിഷന്റെസ്ഥാപകന്‍സ്വാമിചിന്മയാനന്ദ, ബിഷപ്പുമാരായമാര്‍ജോര്‍ജ്ആലപ്പാട്ട്, മാര്‍ എപ്രേം തുടങ്ങിയവരുംഇവിടെത്തെ പൂര്‍വവിദ്യാര്‍ത്ഥികള്‍തന്നെ. ശാസ്ത്രജ്ഞര്‍, വിദ്യാഭ്യാസവിചക്ഷണര്‍, നിയമജ്ഞര്‍, രാജ്യതന്ത്രജ്ഞര്‍ എന്നിങ്ങിനെ ഇവിടെ പഠിച്ചു പോയ പ്രഗത്ഭരുടെ നിരവളരെ നീണ്ടതാണ്.
മഹതികളെ,മഹാന്മാരെ, പ്രിയവിദ്യാര്‍ത്ഥികളെ,
കേരളത്തിലെഓരോ പൗരനും അവരുടെ പശ്ചാത്തലംഎന്തുമായിക്കൊള്ളട്ടെ, സെന്റ്‌തോമസ്‌കോളജിന്റെ ഈ മഹാപ്രയാണത്തിന്റെയുംഇതിന്റെസുസ്ഥിരവിജയത്തിന്റെയുംഗുണഭോക്താവാണ്. ഈ കോളജിന്റെസ്ഥാപനത്തിലും നടത്തിപ്പിലുംഅതിനെ ഇത്ര ഉയരത്തില്‍എത്തിക്കുന്നതിലും സഭ വഹിക്കുന്ന പങ്കിനെ അഭിനന്ദിക്കുകഎന്നത്ഇവിടെ പ്രധാനമായകാര്യംതന്നെയാണ്. കേരളത്തിലെക്രൈസ്തവര്‍ഇന്ത്യയിലെ എന്നല്ല ലോകത്തിലെതന്നെ പുരാതന സമൂഹമാണ്. അതിന്റെപൈതൃകവുംചരിത്രവും ഈരാജ്യത്തിനാകമാനം അഭിമാനത്തിനു വക നല്‍കുന്നു. നാനാത്വത്തിലെഏകത്വം എന്ന രാജ്യത്തിന്റെഅചഞ്ചലമായ പ്രതിബദ്ധതയുടെ പ്രതീകംകൂടിയാണ്അത്.
കേരളത്തിലെഇതരസമൂഹങ്ങളെ പോലെക്രൈസ്തവസമൂഹവും നിരവധി മേഖലകളില്‍വളര്‍ച്ചയുടെ നാഴികക്കല്ലുകള്‍ പിന്നിട്ടിട്ടുണ്ട്. എന്നാല്‍അതില്‍എടുത്തു പറയേണ്ടരണ്ടുദൗത്യങ്ങള്‍വിദ്യാഭ്യാസവുംആതുരസേവനവുമാണ്. ഇന്ത്യയിലെ അനേകായിരങ്ങള്‍വൈദ്യശാസ്ത്രവുംരോഗീപരിചരണവും, അധ്യാപനവുംവിദ്യാഭ്യാസവുമായി ഈ സമൂഹത്തോടു ബന്ധപ്പെട്ടിരിക്കുന്നുഎന്നത്‌സ്വാഭാവികം മാത്രം. ഇത്തരംഊഷ്മളമായവികാരങ്ങള്‍മറ്റുരാജ്യങ്ങളിലുംകാണാം. ഇന്ത്യയുടെ പ്രസിഡന്റായതിനു ശേഷം, 2017 ല്‍എന്റെആദ്യവിദേശസന്ദര്‍ശനത്തിന്റെ ഭാഗമായി ഞാന്‍ എത്യോപ്യയില്‍ പോവുകയുണ്ടായി. അമ്പതു വര്‍ഷങ്ങള്‍ മുമ്പ് രാജ്യത്തിന്റെവിദൂര ഗ്രാമങ്ങളിലെത്തിഇന്ത്യക്കാരായ അധ്യാപകര്‍ നടത്തിയസേവനങ്ങള്‍ എത്യോപ്യന്‍ ജനത അന്ന് എന്നോടു പറഞ്ഞു. എത്യോപ്യയിലെതലമുറകള്‍ക്ക്അവര്‍ പകര്‍ന്നു നല്കിയഅറിവിന്റെവെളിച്ചത്തെ ഇന്നും ആ ജനത നന്ദിപൂര്‍വംസ്മരിക്കുന്നു. അവരില്‍ പലരുംകേരളത്തില്‍ നിന്നുള്ളവരാണ്, ഈ പ്രദേശത്തു നിന്നുള്ളവരും ഈ സമൂഹത്തിലെഅംഗങ്ങളുമാണ്.
സത്യം നിങ്ങളെസ്വതന്ത്രരാക്കും(വേരിത്താസ്‌വോസ്‌ലിബരാബിത്) എന്ന സെന്റ്‌തോമസ്‌കോളജിന്റെആപ്തവാക്യംവളരെ അര്‍ത്ഥപൂര്‍ണമാണ്. യഥാര്‍ത്ഥ വിദ്യാഭ്യാസത്തിന്റെമൂല്യം പരീക്ഷകളോ ബിരുദങ്ങളോ അല്ല, മറിച്ച്, സഹപൗരന്മാരെസഹായിക്കാനും ആവശ്യത്തില്‍ഉഴലുന്നവര്‍ക്കായി പങ്കുവയ്ക്കാനും നാം പഠിച്ചോഎന്നതിലാണ്. ഏറ്റവുംമഹത്തായദൈവസേവനം മറ്റുള്ളവരെസഹായിക്കുന്നതാണ്, മറ്റുള്ളവരെസുഖപ്പെടുത്തുന്നതാണ,്മറ്റുള്ളവര്‍ക്ക്‌വിജ്ഞാന വെളിച്ചം പകര്‍ന്നു നല്കുന്നതാണ്എന്നു ഞാന്‍ വിശ്വസിക്കുന്നു. ശ്രേഷ്ഠമായ ഈ പാരമ്പര്യത്തിന്റെ ഭാഗമാണ് നിങ്ങളുടെകോളജ്.
സമൂഹത്തെ വിദ്യഅഭ്യസിപ്പിക്കാനും, പുനര്‍നിര്‍മ്മിക്കാനും, നമ്മുടെ സ്വപ്നത്തിലെകേരളത്തെയുംഇന്ത്യയെയുംരൂപപ്പെടുത്താനും നാം യത്‌നിക്കുമ്പോള്‍ ഈ ദൗത്യമാണ്തുടര്‍ന്നും നമ്മെ നയിക്കേണ്ടത്. സെന്റ്‌തോമസ്‌കോളജ് പോലുള്ളവിദ്യാഭ്യാസസ്ഥാപനങ്ങള്‍ ആ യാത്രയില്‍വളരെ നിര്‍ണായക പങ്കാണ്‌വഹിക്കുന്നത്. നിങ്ങള്‍രണ്ടാംശതാബ്ദത്തിലേയ്ക്കു മുന്നേറുമ്പോള്‍ ഞാന്‍ നിങ്ങളെഅഭിനന്ദിക്കുകയുംനേട്ടങ്ങളുടെ അനേകമനേകം നാഴികകല്ലുകള്‍ ഇനിയും പിന്നിടട്ടെ എന്ന്ആശംസിക്കുകയുംചെയ്യുന്നു.
നന്ദി
ജയ്ഹിന്ദ്
(रिलीज़ आईडी: 1542052)
आगंतुक पटल : 89
इस विज्ञप्ति को इन भाषाओं में पढ़ें:
English