പരിസ്ഥിതി, വനം മന്ത്രാലയം

കടുവകളുടെ എണ്ണം വര്‍ധിക്കുന്നു; കടുവാ സംരക്ഷണത്തിന് ദേശീയ പ്രസ്ഥാനം രൂപീകരിക്കണം- ഡോ. ഹര്‍ഷ് വര്‍ധന്‍

प्रविष्टि तिथि: 27 JUL 2018 1:44PM by PIB Thiruvananthpuram


രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ദേശീയ കടുവാ കണക്കെടുപ്പിലെ പ്രാഥമിക സൂചനകള്‍ പ്രകാരം കടുവകളുടെ എണ്ണം വര്‍ധിക്കുന്നതായി കേന്ദ്ര പരിസ്ഥിതി, വനം കാലാവസ്ഥാ വ്യതിയാന മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. കടുവാ സംരക്ഷത്തിനുവേണ്ടി ഒരു ദേശീയ സാമൂഹ്യ പ്രസ്ഥാനം രൂപീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജൂലായ് 29ന് അവസാനിക്കുന്ന മൂന്നാഴ്ച നീണ്ടു നിന്ന ആഗോള കടുവാസംരക്ഷണദിനാഘോഷ പരിപാടികളെ ന്യൂഡല്‍ഹിയില്‍  അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.  കടുവാ സംരക്ഷണത്തിലുള്ള തുടര്‍ച്ചയായ സാമൂഹ്യ ബോധവല്‍ക്കരണത്തില്‍ കുട്ടികള്‍ക്ക് വളരെ വലിയ പങ്കു വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.  കടുവാ സംരക്ഷണം, ഗ്രീന്‍ ഗുഡ് ഡീഡ് പ്രസ്ഥാനത്തിന്റെ ഭാഗമാവണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ചടങ്ങില്‍ രാജ്യത്തെ  മൃഗശാലകളില്‍ വന്യമൃഗങ്ങളുടെ ആരോഗ്യത്തെയും, പോഷകപരിപാലനത്തെയും  കുറിച്ചുള്ള കൈപ്പുസ്തകവും ഡോ. ഹര്‍ഷ് വര്‍ധന്‍ പ്രകാശനം ചെയ്തു.
GK  MRD – 618
***


(रिलीज़ आईडी: 1540642) आगंतुक पटल : 122
इस विज्ञप्ति को इन भाषाओं में पढ़ें: English , Marathi , Bengali