ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം

പ്രധാനമന്ത്രി ആവാസ് യോജനയ്ക്കു (നഗരം) കീഴില്‍ മൂന്നു വര്‍ഷംകൊണ്ട് 51 ലക്ഷം വീടുകള്‍ക്ക് അനുമതി നല്‍കി; 28 ലക്ഷം വീടുകള്‍ നിര്‍മ്മാണത്തില്‍

Posted On: 08 JUL 2018 4:21PM by PIB Thiruvananthpuram

പ്രധാനമന്ത്രി ആവാസ് യോജന(നഗരം)യ്ക്കു കീഴില്‍ (പി.എം.എ.വൈ-യു) കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് 51 ലക്ഷം വീടുകള്‍ നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കിയതായി കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 28 ലക്ഷം വീടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 8 ലക്ഷത്തിലധികം വീടുകളുടെ നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. ഏകദേശം 8 ലക്ഷത്തോളം വീടുകളില്‍ ഗുണഭോക്താക്കള്‍ താമസം തുടങ്ങിക്കഴിഞ്ഞു.

പി.എം.എ.വൈ-യു വിന് കീഴില്‍  വീടുകളുടെ നിര്‍മ്മാണത്തിലുള്ള കുറവ് നികത്താനാണ്  ഗ്ലോബല്‍ ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി ചലഞ്ച് നടപ്പിലാക്കുന്നതെന്ന് ഒരു ദിനപത്രത്തില്‍
വന്ന വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കേന്ദ്ര ഭവന, നഗരകാര്യ
മന്ത്രാലയം  വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ഏറ്റവും കുറഞ്ഞ ചെലവില്‍, കുറഞ്ഞ സമയം കൊണ്ട് പരമാവധി വീടുകള്‍ പൂര്‍ത്തിയാക്കാന്‍ പി.എം.എ.വൈ-യു പോലെ വന്‍തോതിലുള്ള നിര്‍മ്മാണ ആവശ്യങ്ങള്‍ക്ക് ആഗോള തലത്തില്‍ ഏറ്റവും മികച്ച നിര്‍മ്മാണ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിനാണ് ഗ്ലോബല്‍ ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി ചലഞ്ച് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതുവഴി നമ്മുടെ രാജ്യത്തേയ്ക്ക് നടത്തുന്ന സാങ്കേതിക വിദ്യയുടെ കൈമാറ്റം രാജ്യത്തെ നിര്‍മ്മാണ വ്യവസായത്തിന് മൊത്തത്തില്‍ പ്രയോജനം ചെയ്യും. നമ്മുടെ തദ്ദേശീയ സാഹചര്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസൃതമായി അത്തരം സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുന്നതിനും ഗ്ലോബല്‍ ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി ചലഞ്ച് സഹായിക്കും.

2022 ഓടെ എല്ലാവര്‍ക്കും പാര്‍പ്പിടം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രധാനമന്ത്രി ആവാസ് യോജന നടപ്പിലാക്കുന്നത്.

AM  MRD – 567



(Release ID: 1538239) Visitor Counter : 78


Read this release in: English