വാണിജ്യ വ്യവസായ മന്ത്രാലയം
മൊത്തവില പണപ്പെരുപ്പം 4.43 ശതമാനമായി
प्रविष्टि तिथि:
14 JUN 2018 12:00AM by PIB Thiruvananthpuram
രാജ്യത്ത്‌മൊത്തവിലയെഅടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം മേയ്മാസത്തില്‍ 4.43 ശതമാനമായി. മൊത്ത വില പണപ്പെരുപ്പംഇതോടെ 14 മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി.
പെട്രോള്‍, ഡീസല്‍എന്നിവയ്ക്ക് പുറമേ പച്ചക്കറിവിലയുംഉയര്‍ന്നതാണ് പണ പെരുപ്പം 4.43 ശതമാനത്തിലെത്താന്‍ ഇടയാക്കിയത്. തൊട്ട് മുമ്പത്തെ മാസമായ ഏപ്രിലില്‍ 3.18 ശതമാനമായിരുന്നുമൊത്ത വിലയെഅടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം. കഴിഞ്ഞ വര്‍ഷംമേയില്‍ 2.26 ശതമാനമായിരുന്നു പണപ്പെരുപ്പം.
കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തിറക്കിയകണക്ക് പ്രകാരം ഇന്ധനത്തിന്റെവിലയില്‍തൊട്ട് മുന്‍മാസത്തേക്കാള്‍ 2.2 ശതമാനത്തിന്റെ വര്‍ദ്ധനയാണ്ഉണ്ടായിരിക്കുന്നത്. പച്ചക്കറിയുടെവില 2.51 ശതമാനത്തിന്റെയും ഭക്ഷ്യ വസ്തുക്കളുടെവിലയില്‍ 1.16 ശതമാനത്തിന്റെയും വര്‍ദ്ധനയുണ്ടായിട്ടുണ്ട്.
ND/MRD
(रिलीज़ आईडी: 1535722)
आगंतुक पटल : 85
इस विज्ञप्ति को इन भाषाओं में पढ़ें:
English