ഭൗമശാസ്ത്ര മന്ത്രാലയം
കേരളതീരത്ത് കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത
Posted On:
20 APR 2018 4:41PM by PIB Thiruvananthpuram
കേരളതീരത്ത് അടുത്ത രണ്ട് ദിവസങ്ങളില്‍ രണ്ടര മുതല്‍ മൂന്ന് മീറ്റര്‍ വരെ പൊക്കത്തില്‍ തിരമാലകള്‍ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നാളെ (2018 ഏപ്രില്‍ 21) രാവിലെ 8.30 മണി മുതല്‍ ഞായറാഴ്ച രാത്രി 11.30 മണി വരെ കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളില്‍ കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ട്. ലക്ഷദ്വീപിലെ അഗത്തി, അമിനി, ബിത്ര, ചെത്‌ലത്ത്, കടമത്ത്, കല്‍പ്പേനി, കവരത്തി, കില്‍ത്താന്‍, മിനിക്കോയ് എന്നിവിടങ്ങളിലും കടല്‍ പ്രക്ഷുബ്ധമാകാന്‍ ഇടയുണ്ട്. മീന്‍പിടുത്തക്കരും, തീരദേശവാസികളും ഈ കാലയളവില്‍ ജാഗ്രത പുലര്‍ത്തണം.
വേലിയേറ്റ സമയത്ത് തിരമാലകള്‍ തീരത്ത് ശക്തിപ്രാപിക്കാനും, അവ ആഞ്ഞടിക്കാനും സാധ്യതയുണ്ട്. ഈ പ്രതിഭാസം തീരത്ത് കൂടുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തിനോട് ചേര്‍ന്ന് മീന്‍ പിടിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
ബോട്ടുകള്‍ കൂട്ടിമുട്ടി നാശം സംഭവിക്കാതിരിക്കാന്‍, നങ്കൂരമിടുമ്പോള്‍ അവ തമ്മില്‍ ഒരു നിശ്ചിത അകലം പാലിക്കേണ്ടതാണ്. തീരങ്ങളില്‍ ഈ പ്രതിഭാസം ഉണ്ടാകുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ വിനോദ സഞ്ചാരികള്‍ കടല്‍ക്കാഴ്ച കാണാന്‍ പോകരുതെന്ന് നിര്‍ദ്ദേശിച്ചട്ടുണ്ട്.
ബോട്ടുകള്‍ തീരത്ത് നിന്ന് കടലിലേയ്ക്കും, കടലില്‍ നിന്ന് തീരത്തേയ്ക്കും കൊണ്ട് പോകുന്നതും ഒഴിവാക്കേണ്ടതാണ്. ആഴക്കടലില്‍ ഈ പ്രതിഭാസത്തിന്റെ ശക്തി വരെ കുറവായിരിക്കും.
ND MRD –311
***
(Release ID: 1530520)