പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം

സിവില്‍ സര്‍വ്വീസ് ദിന ചടങ്ങ് ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും പൊതുഭരണത്തിലെ മികവിനുള്ള പുരസ്‌ക്കാരങ്ങള്‍ പ്രധാനമന്ത്രി സമ്മാനിക്കും

Posted On: 19 APR 2018 12:04PM by PIB Thiruvananthpuram

കേന്ദ്ര പേഴ്‌സണല്‍, പൊതു പരാതികളും, പെന്‍ഷനുകളും വകുപ്പിന് കീഴിലുള്ള ഭരണ പരിഷ്‌ക്കാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇക്കൊല്ലത്തെ സിവില്‍ സര്‍വ്വീസ് ദിന ചടങ്ങുകള്‍ നാളെയും, മറ്റന്നാളും ന്യൂഡല്‍ഹിയില്‍ നടക്കും. നാളെ (ഏപ്രില്‍ 20, 2018) ഉദ്ഘാടന ചടങ്ങില്‍ ഉപരാഷ്ട്രപതി ശ്രീ. എം. വെങ്കയ്യ നായിഡു മുഖ്യാതിഥിയായിരിക്കും. മുന്‍ഗണനാ പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിന് പൊതുഭരണ രംഗത്തെ മികവിനുള്ള പുരസ്‌ക്കാരങ്ങള്‍ ജില്ലകള്‍ക്കും, വിവിധ കേന്ദ്ര സംസ്ഥാന ഏജന്‍സികള്‍ക്കും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശനിയാഴ്ച സമ്മാനിക്കും.

പൊതുജനങ്ങളുടെ ക്ഷേമത്തിനായി ജില്ലകളും, കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങളും കാഴ്ച വയ്ക്കുന്ന അസാധാരണവും, നൂതനാശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നതിനാണ് പൊതുഭരണ രംഗത്തെ മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌ക്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഇക്കൊല്ലത്തെ സിവില്‍ സര്‍വ്വീസ് ദിനത്തില്‍ താഴെപ്പറയുന്ന നാല് മുന്‍ഗണനാ പരിപാടികളാണ് അവാര്‍ഡിനായി ഉള്‍പ്പെടുത്തിയിട്ടുള്ളത് :

1.    പ്രധാനമന്ത്രി ഫസല്‍ ഭീമാ യോജന
2.    ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കല്‍
3.    പ്രധാനമന്ത്രി ഭവന പദ്ധതി - നഗരവും, ഗ്രാമവും
4.    ദീനദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്‍ യോജന

ഇതിന് പുറമേ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ കാഴ്ച വയ്ക്കുന്ന നവീന ആശയങ്ങള്‍ക്കും അവാര്‍ഡുകള്‍ ഉണ്ട്.

    ഇക്കൊല്ലം നാല് മുന്‍ഗണനാ പദ്ധതികള്‍ക്കായി 11 അവാര്‍ഡുകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നൂതനാശയങ്ങളുടെ നടത്തിപ്പിന് കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങള്‍ക്കും, ജില്ലകള്‍ക്കും നല്‍കുന്ന രണ്ട് അവാര്‍ഡുകളില്‍ ഒരെണ്ണം വികസനം ആഗ്രഹിക്കുന്ന ജില്ലയ്ക്കായിരിക്കും.

    കേന്ദ്ര ഗവണ്‍മെന്റിലെ അഡീഷണല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറിതല ഉദ്യോഗസ്ഥര്‍ക്കും, ഡയറക്ടര്‍,  ഡെപ്യൂട്ടി സെക്രട്ടറി എന്നീ തലങ്ങളിലുള്ളവര്‍ക്കും ഇക്കൊല്ലം മുതല്‍ പുതിയ ഒരു വിഭാഗം പുരസ്‌ക്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നടപടി ക്രമങ്ങളും,  സംവിധാനങ്ങളും ലഘൂകരിക്കുന്നതിനാണ് ഈ പുരസ്‌ക്കാരം.

    ഫലപ്രദമായ ഭരണത്തിന് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് എന്ന വിഷയത്തില്‍ ചര്‍ച്ചയും സംഘടിപ്പിച്ചിട്ടുണ്ട്.
ND MRD –307
***

 



(Release ID: 1529652) Visitor Counter : 93


Read this release in: English , Marathi , Tamil