ധനകാര്യ മന്ത്രാലയം

ഇലക്റ്ററല്‍ ബോണ്ട് : തട്ടിപ്പ് തടയാന്‍ മതിയായ സുരക്ഷാ സംവിധാനം ഉറപ്പാക്കിയിട്ടുണ്ട് ; ഗവണ്‍മെന്റ് ഉള്‍പ്പെടെ ആരുമായും എസ്.ബി.ഐ. സീരിയല്‍ നമ്പര്‍ പങ്കിടില്ല

Posted On: 17 APR 2018 3:45PM by PIB Thiruvananthpuram

ഗവണ്‍മെന്റ് വിജ്ഞാപനം ചെയ്ത ഇലക്റ്ററല്‍ ബോണ്ട് പദ്ധതിയില്‍ മതിയായ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.  ഇലക്റ്ററല്‍ ബോണ്ടുകളില്‍ തട്ടിപ്പ് നടത്താനോ വ്യാജ ബോണ്ടുകള്‍ ഇറക്കാനോ ഉള്ള സാധ്യതകള്‍ ഇല്ലായ്മ ചെയ്യുന്ന തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഈ ബോണ്ടുകളുടെ അവിഭാജ്യഘടകമാണ്. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത ഒരു റാന്റം സീരിയല്‍ നമ്പരും ഇതില്‍ ഉള്‍പ്പെടും. ഇലക്റ്ററല്‍ ബോണ്ടില്‍ നിക്ഷേപിക്കുന്ന രാഷ്ട്രീയ കക്ഷിയുടെയോ വാങ്ങുന്ന ആളുടെയോ ഏതെങ്കിലും വിവരങ്ങള്‍ എസ്.ബി.ഐ. രേഖപ്പെടുത്തുകയില്ല. ബാങ്ക് ഒരു ബോണ്ട് വില്‍ക്കുമ്പോള്‍ അത് ഏതെങ്കിലും തരത്തിലുള്ള പാര്‍ട്ടി പണമിടപാടുമായി ബന്ധപ്പെടുന്നില്ല. ബോണ്ടിലെ നമ്പര്‍ ഉപയോഗിച്ച് സംഭാവന നല്‍കിയ ആളെയോ അത് വാങ്ങിയ ആളെയോ കണ്ടെത്താനുമാകില്ല.

മാത്രവുമല്ല ബോണ്ടിലെ സീരിയല്‍ നമ്പര്‍ ഗവണ്‍മെന്റുമായോ ഉപയോക്താക്കളുമായോ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പങ്കിടുകയുമില്ല.

ഇക്കൊല്ലം ജനുവരി 2 നാണ് ഇലക്റ്ററല്‍ ബോണ്ട് പദ്ധതി ഗവണ്‍മെന്റ് വിജ്ഞാപനം ചെയ്തത്. പ്രോമിസറി നോട്ടിന്റെ സ്വഭാവത്തിലുള്ള ഒരു രേഖയാണിത്.

നിലവിലുള്ള കെ.വൈ.സി (നോ യുവര്‍ കസ്റ്റമര്‍) മാദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നും പണമടച്ചാല്‍ മാത്രമേ ഇലക്റ്ററല്‍ ബോണ്ട് വാങ്ങാനാകൂ. പണമടയ്ക്കുന്ന ആളെ തിരിച്ചറിയാന്‍ പറ്റുന്ന തരത്തിലുളള പേരോ മറ്റ് എന്തെങ്കിലും വിശദാംശങ്ങളോ ബോണ്ടില്‍ ഉണ്ടാകില്ല. അതുപോലെ ബോണ്ടില്‍ നിക്ഷേപിക്കുന്ന രാഷ്ട്രീയ കക്ഷിയുടെ ഒരു വിശദാംശങ്ങളും ബോണ്ടില്‍ രേഖപ്പെടുത്തില്ല.
അതായത് ഏതെങ്കിലും ഒരു ബോണ്ടിലൂടെ അതില്‍ നിക്ഷേപം നടത്തിയ രാഷ്ട്രീയ കക്ഷിയെയോ, അതുമായി ബന്ധപ്പെട്ട ഏതെങ്കിലും ഉപഭോക്താവിനെയോ തിരിച്ചറിയാന്‍ കഴിയില്ല.
ND MRD –301

 



(Release ID: 1529351) Visitor Counter : 81


Read this release in: English , Tamil