വാണിജ്യ വ്യവസായ മന്ത്രാലയം

നാണയപ്പെരുപ്പ നിരക്ക്

Posted On: 16 APR 2018 12:00PM by PIB Thiruvananthpuram
 
മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള വാര്‍ഷിക നാണയപ്പെരുപ്പ നിരക്ക് 2018 മാര്‍ച്ച് മാസത്തില്‍ 2.47 ശതമാനമാണ്. തൊട്ടു മുന്‍മാസം ഇത് 2.48 ശതമാനമായിരുന്നു. 2017 മാര്‍ച്ച് മാസത്തില്‍ 5.11 ശതമാനമായിരുന്നു നിരക്ക്. 
 
2018 മാര്‍ച്ച് മാസത്തില്‍ ഔദ്യോഗിക മൊത്തവില സൂചിക 0.2 ശതമാനം ഉയര്‍ന്ന് 115.8ല്‍ നിന്ന് 116 ല്‍ എത്തി. 2011-12 അടിസ്ഥാന വര്‍ഷമാക്കിയുള്ള കണക്കാണിത്. 
 
IE/BSN (16.04.2018)
 


(Release ID: 1529328) Visitor Counter : 64


Read this release in: English , Hindi , Tamil