PIB Headquarters

സ്റ്റാമ്പ് ശേഖരണത്തിനുള്ളസ്‌കോളര്‍ഷിപ്പ് :ഡിസംബര്‍ 10 ന് മുമ്പ് അപേക്ഷിക്കണം

Posted On: 07 DEC 2017 7:40PM by PIB Thiruvananthpuram

 


സ്റ്റാമ്പ് ശേഖരണംഹോബിയാക്കിയകുട്ടികളുടെഅഭിരുചിയും, ഗവേഷണ തല്‍പരതയും പരിപോഷിപ്പിക്കുന്നതിനായുള്ളതപാല്‍വകുപ്പിന്റെ'ദീന്‍ദയാല്‍ സ്പര്‍ശ്‌യോജന'സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ ചേരുന്നതിന് ഈ മാസം 10  (2017 ഡിസംബര്‍ 10) ന് മുമ്പ് അപേക്ഷ നല്‍കണം.

ആറ്മുതല്‍ ഒന്‍പത് വരെ ക്ലാസുകളിലെമികച്ച അക്കാദമിക്ക് നിലവാരം പുലര്‍ത്തുന്ന, സ്റ്റാമ്പ് ശേഖരണംഹോബിയാക്കിയകുട്ടികള്‍ക്ക് തപാല്‍സര്‍ക്കിള്‍തലത്തില്‍ ഫിലാറ്റലി പ്രശ്‌നോത്തരിയുടെയും, ഫിലാറ്റലി പ്രോജക്ടിന്റെയുംഅടിസ്ഥാനത്തില്‍ പ്രതിമാസം 500 രൂപ നിരക്കില്‍ പ്രതിവര്‍ഷം 6,000 രൂപ സ്‌കോളര്‍ഷിപ്പായി നല്‍കും. 

    രണ്ട്ഘട്ടമായിട്ടായിരിക്കുംതിരഞ്ഞെടുപ്പ് നടത്തുക. ഒന്നാംഘട്ടം ഫിലാറ്റലി പ്രശ്‌നോത്തരി (എഴുത്ത്), രണ്ടാംഘട്ടം ഫിലാറ്റലി പ്രോജക്ട്. ഫിലാറ്റലി പ്രശ്‌നോത്തരിമേഖലാതലത്തിലായിരിക്കും നടത്തുക. ഇതില്‍വിജയിക്കുന്നവര്‍ക്ക്അന്തിമതിരഞ്ഞെടുപ്പിനായിഒരു ഫിലാറ്റലിപ്രോജക്ട്‌സമര്‍പ്പിക്കണം. 

    ഫിലാറ്റലി പ്രശ്‌നോത്തരിയില്‍ പൊതുവിജ്ഞാനം, ചരിത്രം, ശാസ്ത്രം, സ്‌പോര്‍ട്‌സ്, സംസ്‌ക്കാരം, ഭൂമിശാസ്ത്രം, ഫിലാറ്റലി (പ്രാദേശികവുംദേശീയവും) തുടങ്ങിയവിഷയങ്ങളില്‍, മള്‍ട്ടിപ്പിള്‍ചോയിസ്‌ചോദ്യങ്ങള്‍ഉണ്ടാകും.

    ഫിലാറ്റലിപ്രോജക്ട് നാലോ, അഞ്ചോ പേജില്‍കവിയരുത്. പരമാവധി 500 വാക്കുകളും , 16 സ്റ്റാമ്പുകളുമേ ഉപയോഗിക്കാന്‍ പാടുള്ളൂ.

    മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവിദ്യാര്‍ത്ഥികള്‍തങ്ങളുടെവിദ്യാഭ്യാസസ്ഥാപനത്തിന്റെ മേധാവിസാക്ഷ്യപ്പെടുത്തിയ നാമനിര്‍ദ്ദേശംതാഴെപ്പറയുന്ന വിലാസത്തില്‍അയയ്ക്കണം.

Senior Superintendent of Post offices
Trivandrum North Division
Tvm-695001
കൂടുതല്‍വിവരങ്ങള്‍www.indiapost.gov.in ലഭിക്കും.



(Release ID: 1512243) Visitor Counter : 92


Read this release in: English