ഗ്രാമീണ വികസന മന്ത്രാലയം

മഹാത്മാഗാന്ധിദേശീയതൊഴിലുറപ്പ് പദ്ധതി : വരുമാനത്തിലും ഭൂഗര്‍ഭ ജലനിരപ്പിലും  വര്‍ദ്ധനയുണ്ടാക്കിയതായി പഠന റിപ്പോര്‍ട്ട്

പോസ്റ്റഡ് ഓണ്‍: 06 DEC 2017 7:34PM by PIB Thiruvananthpuram

 

മഹാത്മാഗാന്ധിദേശീയഗ്രാമീണതൊഴിലുറപ്പ് പദ്ധതിവഴിരാജ്യത്ത്കുടുംബങ്ങളുടെവരുമാനത്തില്‍ 11% ന്റെയും, പയര്‍വര്‍ഗ്ഗങ്ങളുടെഉല്‍പ്പാദനത്തില്‍ 11.5% ന്റെയും, പച്ചക്കറിഉല്‍പ്പാദനത്തില്‍ 32.3% ന്റെയും വര്‍ദ്ധനയുണ്ടാക്കിയതായി ന്യൂഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്ഇക്കണോമിക് ഗ്രോത്ത് നടത്തിയ പഠനത്തില്‍ പറയുന്നു. ഭൂഗര്‍ഭ ജലത്തിന്റെഅളവില്‍ പഞ്ചാബിലെമുക്‌സറില്‍ 30%മുതല്‍ആന്ധ്രാ പ്രദേശിലെവിഴിയ നഗരത്തില്‍ 95%ന്റെ വര്‍ദ്ധനയുണ്ടായതായുംകണ്ടെത്തി. 29 സംസ്ഥാനങ്ങളിലെതിരഞ്ഞെടുത്ത 30 ജില്ലകളിലെ 1,160 കുടുംബങ്ങളിലാണ്കഴിഞ്ഞ മാസംഇതുമായി ബന്ധപ്പെട്ട സര്‍വ്വേ നടത്തിയത്.തൊഴിലുറപ്പ് പദ്ധതിയുടെകീഴില്‍ നടപ്പിലാക്കിയിട്ടുള്ളജലസംരക്ഷണമാര്‍ഗ്ഗങ്ങള്‍ ഗ്രാമീണമേഖലയിലെ ജനങ്ങളുടെജീവിതത്തില്‍ഗണ്യമായ പുരോഗതി നേടിക്കൊടുത്തു. ആട്, കോഴി, മുതലായവഗുണഭോക്താക്കള്‍ക്ക് നല്‍കുന്ന പദ്ധതി ഇവരുടെവരുമാനത്തില്‍ഗണ്യമായ വര്‍ദ്ധനയുണ്ടാക്കി. 2015-16 ലും, 2016-17 ലും പദ്ധതി വഴി നേടിയ 235 കോടി മനുഷ്യശേഷി ദിനങ്ങള്‍ കഴിഞ്ഞ അഞ്ച്‌വര്‍ഷത്തിനിടയില്‍ഏറ്റവുംഉയര്‍ന്നതാണ്. 

തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ഓഡിറ്റിംഗിനുള്ള മാനദണ്ഡങ്ങള്‍ക്ക്‌രൂപം കൊടുക്കല്‍, സോഷ്യല്‍ഓഡിറ്റര്‍മാരുടെസര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളുടെരൂപകല്‍പ്പന, വനിതാസ്വയംസഹായസംഘടനകളിലെഅംഗങ്ങളെസോഷ്യല്‍ഓഡിറ്റര്‍മാരാക്കല്‍, അംഗീകൃതഇന്റേണല്‍ഓഡിറ്റര്‍മാരുടെഒരുകേഡര്‍സൃഷ്ടിക്കല്‍തുടങ്ങിയഎല്ലാ ശ്രമങ്ങളും പദ്ധതിയുടെ ഉത്തരവാദിത്ത സ്വഭാവംകൂടുതല്‍ വര്‍ദ്ധിപ്പിക്കും. ഗ്രാംസംവാദ്ആപ്പ്, ജന്‍മന്‍രേഗ ആപ്പ്മുതലായവയുടെ ഉപയോഗംജനങ്ങളുമായുള്ള ബന്ധംകൂടുതല്‍ശക്തിപ്പെടുത്താനും സാമൂഹികഉത്തരവാദിത്തംഉറപ്പുവരുത്താനുംസഹായിക്കുമെന്ന് പഠനം കണ്ടെത്തി.
 ND    MRD – 915


( റിലീസ് ഐ.ഡി: 1512241) സന്ദര്‍ശക കൗണ്ടര്‍ : 26