PIB Headquarters

കേരളത്തിന് 241 കോടി രൂപയുടെ നബാര്‍ഡ് ധനസഹായം

प्रविष्टि तिथि: 22 NOV 2017 6:59PM by PIB Thiruvananthpuram

 
    സംസ്ഥാന ഗവണ്‍മെന്റിന്റെ 304 കോടി രൂപ മുതല്‍ മുടക്കുള്ള 77 പദ്ധതികള്‍ക്ക് ഗ്രാമീണ അടിസ്ഥാന സൗകര്യ ഫണ്ടില്‍ ഉള്‍പ്പെടുത്തി നബാര്‍ഡ് അംഗീകാരം നല്‍കി. വിദ്യാഭ്യാസ മേഖലയിലെ 58 പദ്ധതികള്‍ക്കും 19 റോഡ് വികസന പദ്ധതികള്‍ക്കും കൂടി മൊത്തം ലഭ്യമാക്കിയിരിക്കുന്ന ധനസഹായം 241 കോടി രൂപയാണ്.

    പത്ത് ജില്ലകളിലെ 52 ഗവണ്‍മെന്റ്, യു.പി. സ്‌കൂളുകളെ ഹൈസ് സ്‌ക്കൂളുകളാക്കുന്നതിന് വേണ്ട പശ്ചാത്തല സൗകര്യം സൃഷ്ടിക്കുന്ന ബൃഹത് പദ്ധതിയും അംഗീകാരം നേടിയവയില്‍ ഉള്‍പ്പെടും. ഓരോ സ്‌കൂളിലും രണ്ട് കോടി 58 ലക്ഷം രൂപ ചെലവിട്ട് അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനായി ലക്ഷ്യമിട്ടിട്ടുള്ള പദ്ധതിയില്‍ രണ്ട് കോടി രൂപ നബാര്‍ഡ് സഹായമായും, 58 ലക്ഷം രൂപ കേന്ദ്ര ഗവണ്‍മെന്റിന്റെ രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാന്‍ (ആര്‍.എം.എസ്.എ.) വഴിയും ലഭിക്കുന്നു. 30,000 ലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.


(रिलीज़ आईडी: 1510568)
इस विज्ञप्ति को इन भाषाओं में पढ़ें: English