PIB Headquarters

ജൂനിയര്‍ എഞ്ചിനീയര്‍മാരുടെ പരീക്ഷയ്ക്ക് എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു

Posted On: 02 NOV 2017 5:47PM by PIB Thiruvananthpuram

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്.എസ്.സി) നടത്തുന്ന ജൂനിയര്‍ എഞ്ചിനീയര്‍മാരുടെ (സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ക്വാണ്ടിറ്റി സര്‍വേയിങ് ആന്റ് കോണ്‍ട്രാക്റ്റ്) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അടുത്ത വര്‍ഷം ജനുവരി 5 മുതല്‍ 8 വരെ (2018 ജനുവരി 5 മുതല്‍ 8 വരെ) രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടക്കും.

നമ്പര്‍    സ്ഥാപനം    തസ്തിക    
1    സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍    ജൂനിയര്‍ എഞ്ചീനീയര്‍ (സിവില്‍)    
2    സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍    ജൂനിയര്‍ എഞ്ചീനീയര്‍ (മെക്കാനിക്കല്‍)    
3    സി.പി.ഡബ്ല്യൂ.ഡി.    ജൂനിയര്‍ എഞ്ചിനീയര്‍ (സിവില്‍)    
4    സി.പി.ഡബ്ല്യൂ.ഡി.    ജൂനിയര്‍ എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍)    
5    പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്     ജൂനിയര്‍ എഞ്ചിനീയര്‍ (സിവില്‍)    
6    മിലിട്ടറി എഞ്ചിനീയറിംഗ്‌സര്‍വ്വീസ്    ജൂനിയര്‍ എഞ്ചിനീയര്‍ (സിവില്‍)    
7    മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വ്വീസ്    ജൂനിയര്‍ എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍ & മെക്കാനിക്കല്‍)    
8    മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വ്വീസ്    ജൂനിയര്‍ എഞ്ചിനീയര്‍ (ക്വാിറ്റി സര്‍വേയിങ് ആന്റ് കോണ്‍ട്രാക്റ്റ് )    
9    ഫരാക്ക ബറാജ് (പ്രൊജക്ട്)    ജൂനിയര്‍ എഞ്ചിനീയര്‍ (സിവില്‍)    
10    ഫരാക്ക ബറാജ് (പ്രൊജക്ട്)    ജൂനിയര്‍ എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍)    
11    ഫരാക്ക ബറാജ് (പ്രൊജക്ട്)    ജൂനിയര്‍ എഞ്ചിനീയര്‍ (മെക്കാനിക്കല്‍)    
12    ഡയറക്ടര്‍ ജനറല്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍    ജൂനിയര്‍ എഞ്ചിനീയര്‍ (സിവില്‍)    
13    ഡയറക്ടര്‍ ജനറല്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍    ജൂനിയര്‍ എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍)    
14    ഡയറക്ടര്‍ ജനറല്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍    ജൂനിയര്‍ എഞ്ചിനീയര്‍ (മെക്കാനിക്കല്‍)    
15    സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച് സ്റ്റേഷന്‍    ജൂനിയര്‍ എഞ്ചിനീയര്‍ (സിവില്‍)    
16    സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച് സ്റ്റേഷന്‍    ജൂനിയര്‍ എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍)    
17    ഡയറക്ടറേറ്റ് ഓഫ് ക്വാളിറ്റി അഷുറന്‍സ് (നേവല്‍)    ജൂനിയര്‍ എഞ്ചിനീയര്‍ (നേവല്‍ ക്വാിറ്റി അഷുറന്‍സ്)- (മെക്കാനിക്കല്‍)    
18    ഡയറക്ടറേറ്റ് ഓഫ് ക്വാളിറ്റി അഷുറന്‍സ് (നേവല്‍)    ജൂനിയര്‍ എഞ്ചിനീയര്‍ (നേവല്‍ ക്വാിറ്റി അഷുറന്‍സ്)- (ഇലക്ട്രിക്കല്‍)    
19    നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍     ജൂനിയര്‍ എഞ്ചിനീയര്‍ (സിവില്‍)    
20    നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍    ജൂനിയര്‍ എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍)    
21    നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍    ജൂനിയര്‍ എഞ്ചിനീയര്‍ (മെക്കാനിക്കല്‍)    

എന്നീ തസ്തികകളിലെ ഒഴിവുകളിലേക്കാണ് നിയമനം

http://ssconline.nic.inഎന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി വേണം അപേക്ഷ സമര്‍പ്പിക്കാന്‍. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 17 വൈകിട്ട് അഞ്ചുമണി ആണ്. (2017 നവംബര്‍ 17). വനിതകള്‍, പട്ടികജാതി/പട്ടികവര്‍ഗ്ഗവിഭാഗക്കാര്‍, വിമുക്ത ഭടന്‍മാര്‍, മറ്റ് സംവരണ വിഭാഗക്കാര്‍ എന്നിവര്‍ അപേക്ഷാഫീസ് നല്‍കേണ്ടതില്ല. പരീക്ഷ സംബന്ധിച്ച വിശദവിവരങ്ങള്‍ www.ssckkr.kar.nic.in , www.ssc.nic.in എന്നീവെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍: 080-25502520, 9483862020.


(Release ID: 1508067) Visitor Counter : 105


Read this release in: English