PIB Headquarters

ജൂനിയര്‍ എഞ്ചിനീയര്‍മാരുടെ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

Posted On: 25 OCT 2017 7:36PM by PIB Thiruvananthpuram

 


    സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ (എസ്.എസ്.സി) നടത്തുന്ന ജൂനിയര്‍ എഞ്ചിനീയര്‍മാര്‍ (സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ക്വാണ്ടിറ്റിസര്‍വേയിങ്ആന്റ്‌കോണ്‍ട്രാക്റ്റ്) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അടുത്ത വര്‍ഷം ജനുവരി 5 മുതല്‍ 8 വരെ (2018 ജനുവരി 5 മുതല്‍ 8 വരെ) രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടക്കും.

    http://ssconline.nic.inഎന്ന വെബ്‌സൈറ്റ്‌വഴിഓണ്‍ലൈനായിവേണം അപേക്ഷ സമര്‍പ്പിക്കാന്‍. അപേക്ഷസമര്‍പ്പിക്കേണ്ട അവസാന തീയതിഅടുത്തമാസം 17 ആണ്. (2017 നവംബര്‍ 17). വനിതകള്‍, പട്ടികജാതി/പട്ടികവര്‍ഗ്ഗവിഭാഗക്കാര്‍, വിമുക്ത ഭടന്‍മാര്‍, മറ്റ് സംവരണ വിഭാഗക്കാര്‍ എന്നിവര്‍ അപേക്ഷാഫീസ് നല്‍കേണ്ടതില്ല. പരീക്ഷ സംബന്ധിച്ച വിശദവിവരങ്ങള്‍http://ssckkr.kar.nic.in, www.ssc.nic.in എന്നീവെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍: 080-25502520, 9483862020.


(Release ID: 1507115) Visitor Counter : 62
This link will take you to a webpage outside this websiteinteractive page. Click OK to continue.Click Cancel to stop :   www.pib.nic.in
Read this release in: English