PIB Backgrounder
പ്രധാനമന്ത്രിയുടെ കവിതകളുടെ മലയാള പരിഭാഷ പ്രകാശനം ചെയ്തു
प्रविष्टि तिथि:
23 OCT 2017 7:39PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ 67 കവിതകളടങ്ങിയ സമാഹാരത്തിന്റെ മലയാളം പരിഭാഷ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കേന്ദ്ര മാനവവിഭവശേഷി വികസന സഹമന്ത്രി ഡോ. സത്യപാല്‍ സിംഗ് പ്രകാശനം ചെയ്തു. ശ്രീ. ഒ. രാജഗോപാല്‍ എം.എല്‍. എ ആദ്യ പ്രതി ഏറ്റുവാങ്ങി. ഗുജറാത്തി ഭാഷയില്‍ ശ്രീ. നരേന്ദ്ര മോദി രചിച്ച കവിതകള്‍ നേരത്തെ ഡോ. അഞ്ജനാ സംധീര്‍ ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നു. അതിന്റെ തര്‍ജ്ജമയാണ് ഡോ. വി.വി വിശ്വം മിഴിയിതു ധന്യം എന്ന പേരില്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്.
ഇതോടൊപ്പം രാമചരിത മാനസത്തിന്റെ മലയാള പരിഭാഷയും കേന്ദ്ര സഹമന്ത്രി പ്രകാശനം ചെയ്തു.
പ്രൊഫസര്‍ റിച്ചാര്‍ഡ് ഹേ എം.പി, പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
(रिलीज़ आईडी: 1506813)
आगंतुक पटल : 78
इस विज्ञप्ति को इन भाषाओं में पढ़ें:
English